മാനന്തവാടി: ഗോത്ര ആചാരാനുഷ്ഠാനത്തിൻ്റെ ഭാഗമായ തുലാപ്പത്തിന് അമ്പും വില്ലും ഉപയോഗിച്ച് നായാട്ട് നടത്താൻ അനുവദിക്കണമെന്ന് കുറിച്യ സമുദായസംരക്ഷണ വികസന സമിതി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. കുറിച്യ സമുദായം കാലങ്ങളായി തുലാപ്പത്തിന് അനുഷ്ഠിച്ച് വരുന്ന ആചാരമാണ് നായാട്ട്. എന്നാൽ നിലവിൽ വനം വകുപ്പിൻ്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ നായാട്ട് നടത്താൻ കഴിയുന്നില്ല. ഈ കാര്യത്തിൽ സർക്കാർ ഇടപെട്ട് നായാട്ടിന് പ്രത്യേക അനുമതി നൽകണം. ടി.മണി അധ്യക്ഷതവഹിച്ചു. അച്ചപ്പൻ കുറ്റിയോട്ടിൽ, വി.ആർ.ബാലൻ, അച്ചപ്പൻ പെരിഞ്ചോല, ബാബു നിടുംങ്കോട്ട്, രാമചന്ദ്രൻ ചേരിമ്മൽ എന്നിവർ സംസാരിച്ചു.

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






