നവംബർ 8, 9, 10,11 തിയ്യതികളിൽ കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പേരും, ലോഗോയും ക്ഷണിക്കുന്നു. കലയ്ക്കും വയനാടൻ പശ്ചാത്തലത്തിനും പ്രാമുഖ്യം ലഭിക്കുന്ന ലോഗോയാണ് തെരെഞ്ഞെടുക്കുക. ഒക്ടോബർ 25 ചൊവ്വ വൈകുന്നേരം 5 മണിക്ക് മുമ്പായി ലോഗോ താഴെ പറയുന്ന ഈ മെയിൽ വിലാസത്തിൽ പി ഡി എഫ് രൂപത്തിലും പി എൻ ജി രൂപത്തിലും അയക്കണം.തെരെഞ്ഞെടുക്കുന്ന ലോഗോയ്ക്ക് സമ്മാനം നൽകുമെന്ന് സംഘാടക സമിതി അറിയിച്ചു. ലോഗോ അയക്കേണ്ട വിലാസം KATFMANANTHAVADY@gmail.com.
Phone :9656304805,9744120284

ടെൻഡർ ക്ഷണിച്ചു.
എൻ ഊര് ഗോത്രപൈതൃക ഗ്രാമത്തിലേക്ക് സഞ്ചാരികളെ പാർക്കിങ്ങ് സ്ഥലത്തുനിന്നും എൻ ഊര് പ്രവേശന ഗേറ്റ് വരെയും തിരികെ എൻ ഊര് പ്രവേശന കവാട പരിസരത്തുനിന്നും പാർക്കിങ്ങ് സ്ഥലത്തേക്കും ഷട്ടിൽ സർവ്വീസ് നടത്തുന്നതിന് 12 മാസക്കാലത്തേക്ക്






