മുട്ടിൽ: മണ്ണിന്റെയും മനുഷ്യന്റെയും നിലനിൽപ്പും സംരക്ഷണവും ഉറപ്പുവരുത്തി ശാസ്ത്ര പുരോഗതിയുടെ പുതിയ കാഴ്ചപ്പാടുകൾ മുന്നോട്ടുവെച്ച് വയനാട് റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് മുട്ടിൽ വയനാട് ഓർഫനേജ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സമാപനം.
ഡബ്ള്യു. എം. ഒ ഓഡിറ്റോറിയത്തിൽ നടന്ന സമാപന സമ്മേളനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷംസാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. മുട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടൻ അധ്യക്ഷത വഹിച്ചു. മേളയിലെ വിവിധ സ്ഥാനക്കാരെ മേളയുടെ ജനറൽ കൺവീനർ കൂടിയായ വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ. ശശിപ്രഭ പ്രഖ്യാപിച്ചു. മേളക്ക് വേണ്ടി മനോഹരമായ പ്രവേശന കവാടം പണിതുയർത്തിയ സ്കൂളിലെ കലാ അധ്യാപകൻ ആഷിക്കിനുള്ള ഉപഹാര സമർപ്പണം ഷംസാദ് മരക്കാർ നിർവഹിച്ചു.മേരി സിറിയക്, സുനീറ ജലീൽ, എം. ബഷീർ, മുഹമ്മദ് പഞ്ചാര എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മേളയുടെ ജോയിന്റ് ജനറൽ കൺവീനർ പി. എ. ജലീൽ സ്വാഗതവും ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സുനിൽകുമാർ നന്ദിയും പറഞ്ഞു.