മുള്ളൻകൊല്ലി: മാനന്തവാടി രൂപതയുടെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് കെ സി വൈ എം മാനന്തവാടി രൂപത മുള്ളൻകൊല്ലി മേഖലയുടെ ആതിഥേയത്വത്തിൽ മരകാവ് യൂണിറ്റിൽ വെച്ച് ഒക്ടോബർ 24ന് ഉച്ചകഴിഞ്ഞ് ഒരു മണി മുതൽ വടംവലി മത്സരം നടത്തപ്പെടുന്നു. കെസിവൈഎം മാനന്തവാടി രൂപതയിലെ ആൺ പെൺ വിഭാഗങ്ങളായിട്ടാണ് മത്സരം നടത്തുന്നത്. യുവാക്കൾക്ക് 465 + 5 കിലോയും യുവതികൾക്ക് 400+5 കിലോയിലുമായിരിക്കും മത്സരം നടത്തപ്പെടുന്നത്. വടംവലിയിൽ വിജയിക്കുന്ന ടീമിന് 5000 രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. രണ്ടും മൂന്നും നാലും സ്ഥാനങ്ങൾ നേടുന്ന ടീമിന് യഥാക്രമം 3000 രൂപയും 2000 രൂപയും 1000 രൂപയും സമ്മാനമായി ലഭിക്കുന്നതാണ്. മാനന്തവാടി രൂപത പരിധിയിലെ യുവജനങ്ങൾക്കായിരിക്കും പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നത്.ഐ ർ ഇ വയനാട് ജില്ലാ വടംവലി അസോസിയേഷൻ ആയിരിക്കും മത്സര നിയന്ത്രണം നടത്തുന്നത്.

സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന്
നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സാന്ത്വന അദാലത്ത് സംഘടിപ്പിക്കുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഓഗസ്റ്റ് രണ്ടിന് രാവിലെ 10 മുതല്‍ വൈകീട്ട് മൂന്ന് വരെ അദാലത്ത് നടക്കും. അദാലത്തിലേക്ക് ജൂലൈ 31 വരെ