തിരുനെല്ലി ഗ്രാമ പഞ്ചായത്തിലെ മാനസീക ശാരീരിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന ബഡ്സ് പാരഡൈസ് സ്പെഷ്യൽ സ്ക്കൂളിൽ തൃശ്ശിലേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്ക്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് കമ്പ്യൂട്ടർ പരിശീലനം നടത്തി.
ബഡ്സ് സ്ക്കൂളിലെ മുപ്പതോളം വിദ്യാർത്ഥികൾക്കായിരുന്നു പരിശീലം നൽകിയത്.
വിവര സാങ്കേതിക വിദ്യയുടെ ആദ്യാക്ഷരം കുറിക്കുന്നതിനായ് ഒരു വിദ്യാർത്ഥിക്ക് ഒരു പരിശീലകൻ എന്ന കണക്കിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗ ങ്ങൾ പരിപാടിയിൽ പങ്കെടുത്തു. വരും ദിനങ്ങളിലും ബഡ്സ് സ്ക്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി വിവിധ പരിപാടികൾ ആവിഷ് ക്കരിക്കുമെന്ന് ഹെഡ് മാസ്റ്റർ സുരേഷ് കുമാർ കെ.കെ പറഞ്ഞു.
വാർഡ് മെമ്പർ ജയ. കെ.ജി ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ പിറ്റിഎ പ്രസിഡണ്ട് സക്കീർ കെ,അദ്ധ്യാപകരായ സരിത കെ സി, അജിത കെ എം , ജില്ലു എം എന്നിവർ സംസാരിച്ചു.

ഇനി പോക്കറ്റ് കീറും ; മൊബൈൽ നിരക്കുകൾ വർദ്ധിപ്പിക്കാനൊരുങ്ങി ടെലികോം ഓപ്പറേറ്റർമാർ
രാജ്യത്ത് ഈ വർഷം അവസാനത്തോടെ മൊബൈൽ റീചാർജ് നിരക്കുകൾ വർദ്ധിപ്പിക്കാൻ സാധ്യത. ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ, ഐഡിയ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലെ ടെലികോം ഓപ്പറേറ്റർമാർ മൊബൈൽ താരിഫ് വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. 10 മുതൽ