ശ്രേയസ് കൊളഗപ്പാറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ എന്റെ ഗ്രാമം ലഹരി വിമുക്ത ഗ്രാമം ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവൽക്കരണ ക്ലാസ്സ് മീനങ്ങാടി ഗ്രാമപഞ്ചായത്ത് മെമ്പർ ബിന്ദു മോഹൻ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.അബ്രഹാം പതാക്കൽ അധ്യക്ഷത വഹിച്ചു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.മുഖ്യസന്ദേശം നൽകി.ശ്രേയസ് സെൻട്രൽ കോർഡിനേറ്റർ ലില്ലി ക്ലാസ്സ് എടുത്തു.ഏലിയാസ്,ലിസി,സിനി ഷാജി,സോഫി ഷിജു എന്നിവർ സംസാരിച്ചു.
കണക്ട് ടു വർക്ക് പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.
വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും സ്കിൽ പരിശീലനം നടത്തുന്നവർക്കും പ്രതിമാസം 1000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിയായ മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് അപേക്ഷ ക്ഷണിച്ചു. എംപ്ലോയ്‍മെന്റ് എക്സ്ചേഞ്ച് മുഖേനയാണ് പദ്ധതി







