ബിഷപ് അലക്സ് താരാമംഗലം അഭിഷിക്തനായി

മാനന്തവാടി: മാനന്തവാടി രൂപതയുടെ പ്രഥമ സഹായമെത്രാനായി ബിഷപ് അലക്സ് താരാമംഗലം അഭിഷിക്തനായി. ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ രാവിലെ 9 മണിയോടെ ആരംഭിച്ച മെത്രാഭിഷേക ചടങ്ങില്‍ തലശ്ശേരി അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനിയില്‍ നിന്ന് മോണ്‍സിഞ്ഞോര്‍ അലക്സ് താരാമാംഗലം മെത്രാന്‍പട്ടം സ്വീകരിച്ചു. മാനന്തവാടി രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, തമിഴ്നാട് – ഹൊസൂര്‍ ബിഷപ്പ് മാര്‍ സെബാസ്റ്റ്യന്‍ പോഴോലിപ്പറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്ന മെത്രാഭിഷേകശുശ്രൂഷയില്‍ രൂപതാ വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍ ആര്‍ച്ചു‍ഡീക്കനായിരുന്നു. സീറോ മലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ വചനസന്ദേശം നല്‍കി. കത്തോലിക്കാപൗരോഹിത്യം തന്റെതന്നെ ആത്മരക്ഷക്കു മാത്രമുള്ളതല്ലെന്നും പൊതുസമൂഹത്തിന്റെ മുഴുവന്‍ ആത്മീയശുശ്രൂഷക്കുവേണ്ടിയുള്ള ദൈവികദൗത്യമാണെന്നും വചനസന്ദേശത്തില്‍ കാതോലിക്കാബാവ ഓര്‍മ്മിപ്പിച്ചു. മാനന്തവാടി രൂപത ചാന്‍സലര്‍ റവ. ഫാ. അനൂപ് കാളിയാനിയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ. ജോസ് മാത്യു പുഞ്ചയില്‍ എന്നിവര്‍ സീറോ മലബാർ മേജര്‍ ആര്‍ച്ചുബിഷപ്പ് അലക്സ് പിതാവിന് നല്കിയ നിയമനപത്രം വായിച്ചു.

മെത്രാഭിഷേകത്തെ തുടര്‍ന്നുള്ള അനുമോദന സമ്മേളനത്തില്‍ സീറോ മലബാര്‍ സഭ കാര്യാലയം വൈസ് ചാന്‍സലര്‍ ഫാ. അബ്രാഹം കാവില്‍പുരയിടത്തില്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് കാര്‍ഡിനല്‍ ജോര്‍ജ് ആലഞ്ചേരിയുടെ അനുമോദന സന്ദേശം വായിച്ചു. കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ. അലക്സ് വടക്കുംതല, വൈദിക പ്രതിനിധി റവ. ഫാ. ജോസഫ് മുതിരക്കാലായില്‍, സന്യസ്തരുടെ പ്രതിനിധി റവ. ഫാ. ലിന്‍സണ്‍ ചെങ്ങിനിയത്ത് CST, പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം ശ്രീമതി ലിസി ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. വയനാട് എംപി ശ്രീ രാഹുല്‍ ഗാന്ധിയുടെ അനുമോദനസന്ദേശം വേദിയില്‍ വായിച്ചു. തുടര്‍ന്ന് ബിഷപ് മാര്‍ അലക്സ് താരാമംഗലം നടത്തിയ മറുപടി പ്രസംഗത്തില്‍ ഏവര്‍ക്കും നന്ദി രേഖപ്പെടുത്തി.

മെത്രാഭിഷേക തിരുകര്‍മ്മങ്ങളിലും അനുമോദനസമ്മേളനത്തിലും കേരളത്തിലും കേരളത്തിന് വെളിയിലുമുള്ള വിവിധ രൂപതകളിലെ മെത്രാന്മാരും, മാനന്തവാടി-തലശേരി രൂപതകളിലെ വൈദികരും, ബ്രദേഴ്സും, സിസ്റ്റേഴ്സും, അല്മായരും, MLA മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഐ.സി. ബാലകൃഷ്ണന്‍, ടി. സിദ്ധിഖ്, വയനാട് ജില്ലാ കളക്ടര്‍ എ.ഗീത ഐഎഎസ്, വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കള്‍, മറ്റ് ജനപ്രതിനിധികള്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ധാരാളം ആളുകള്‍ എന്നിവര്‍ പങ്കെടുത്തു. അനുമോദന സമ്മേളനത്തിന് റവ. ഫാ. തോമസ് മണക്കുന്നേല്‍ നന്ദി പ്രകാശിപ്പിച്ചു.

പുരസ്‌കാര നിറവിൽ ‘രക്ഷ’

കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ യുവതി മരണപ്പെട്ട സംഭവത്തിൽ യൂത്ത് കോൺഗ്രസ് മുട്ടിൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് വിനായക് ഡി. അധ്യക്ഷത വഹിച്ചു വൈസ് പ്രസിഡന്റുമാരായ നൗഫൽ,

മഴക്കാലമാണ്; ശ്രദ്ധിച്ചില്ലെങ്കില്‍ വണ്ടിയില്‍ നിങ്ങളോടൊപ്പം ഡ്രൈവ് പോകാന്‍ മൂര്‍ഖനും അണലിയും വരും

മഴക്കാലം തുടങ്ങിയപ്പോള്‍ മുതല്‍ പാമ്പുകള്‍ സ്‌കൂട്ടറിലും ബൈക്കിലും ഹെല്‍മെറ്റിനകത്തും കയറിയിരിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നുതുടങ്ങി. വാഹനങ്ങളില്‍ മാത്രമല്ല ഊരിയിട്ടിരിക്കുന്ന ഷൂവിനകത്തും ഇവ കയറി ഇരിക്കുന്നത് സ്വാഭാവികമാണ്. മാളങ്ങളില്‍ വെള്ളം കയറുന്നതോടെയാണ് പാമ്പുകള്‍ ജനവാസ പ്രദേശങ്ങളിലേക്ക് എത്തുന്നത്.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍

സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.

ഹൃദ്രോഗം പിടികൂടിയിട്ടുണ്ടോ; ചര്‍മ്മത്തില്‍ പ്രത്യക്ഷപ്പെടുന്ന ഈ അടയാളങ്ങള്‍ ശ്രദ്ധിക്കണം

നമുക്കുണ്ടാകുന്ന അസുഖങ്ങളെക്കുറിച്ച് ശരീരം തന്നെ പല സൂചനകള്‍ നല്‍കാറുണ്ട്. ഹൃദ്രോഗത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ അതിന്റെ ലക്ഷണങ്ങളായി ആദ്യം നമ്മുടെ മനസിലേക്ക് വരുന്നത് നെഞ്ചുവേദനയും ശ്വാസ തടസവും ഒക്കെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള ലക്ഷണങ്ങളേക്കാള്‍ ഉപരിയായി ചര്‍മ്മം നിങ്ങള്‍ക്ക്

ആരോഗ്യവകുപ്പിൻ്റെ നേട്ടങ്ങളെ കരുതിക്കൂട്ടി അവഹേളിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി ബിന്ദു മരിച്ചതില്‍ ദുഃഖം രേഖപ്പെടുത്തി മുന്‍ ആരോഗ്യ മന്ത്രി കെ കെ ശൈലജ എംഎല്‍എ. ബിന്ദുവിന്റെ കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം ഗവണ്‍മെന്റ് ഏറ്റെടുക്കുമെന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *