കാവുംമന്ദം: മുസ്‌ലിം ലീഗ് മെമ്പര്‍ഷിപ്പ് കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് തരിയോട് പഞ്ചായത്തില്‍ തുടക്കമായി. സമസ്ത മുശാവറ അംഗവും ജില്ലാ പ്രസിഡന്‍റുമായ കെ ടി ഹംസ മുസ്ല്യാര്‍ക്ക് മെമ്പര്‍ഷിപ്പ് നല്‍കി തരിയോട് പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡന്‍റ് പോക്കര്‍ പള്ളിക്കണ്ടി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്‍റ് ഷമീം പാറക്കണ്ടി, ബഷീര്‍ പുള്ളാട്ട്, എം പി മൊയ്തീന്‍, വി സൈതലവി, പി ഹംസ, കെ പി ഇസ്ഹാഖ്, എം കെ ഹഫീസലി, കെ ഹസ്സന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ കരാര്‍ നിയമനം
പടിഞ്ഞാറത്തറ എ.ബി.സി സെന്ററില്‍ വിവിധ തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തുന്നു. വെറ്ററിനറി ഡോക്ടര്‍, മൃഗപരിപാലകര്‍, ഓപറേഷന്‍ തിയേറ്റര്‍ സഹായി, ശുചീകരണ തൊഴിലാളി, ഡോഗ് ക്യാച്ചേര്‍സ് തസ്തികയിലേക്കാണ് നിയമനം. വെറ്ററിനറി ഡോക്ടര്‍ക്ക് വെറ്ററിനറി സയന്‍സ് ആന്‍ഡ്







