സ്റ്റേഷൻമുക്ക് ആർട്സ് & സ്പോർട്സ് ക്ലബും വയൽനാട് മെഡിക്കൽ സെന്ററും സംയുക്തമായി മെഗാ മെഡിക്കൽ ക്യാമ്പ് അമ്പലച്ചാൽ മുല്ലഹാജി മദ്രസയിൽ സംഘടിപ്പിച്ചു. രാവിലെ 10 മണി മുതൽ 3 മണി വരെ നടത്തിയ ക്യാമ്പിൽ 100 ഓളം പേർ പങ്കെടുത്തു.ഷിഹാബ് സ്വാഗതം പറഞ്ഞു.ക്ലബ് പ്രസിഡന്റ് റഹൂഫ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ലത്തീഫ് മേമാടൻ ഉദ്ഘാടനം നിർവഹിച്ചു.ചടങ്ങിൽ യാസർ കെപി , ഷബീർ, ഷാനി, ജദീർ, നൗഫൽ, അജ്നാസ്, സഫ്നാദ് തുടങ്ങിയവർ പങ്കെടുത്തു. പ്രോഗ്രാം കോഡിനേറ്റർ സഫാദ് വാഴയിൽ പരിപാടിക്ക് നേതൃത്വം നൽകി.

പുരസ്‌കാര നിറവിൽ ‘രക്ഷ’
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം നടപ്പിലാക്കുന്ന നശാ മുക്ത് ഭാരത് അഭയാൻ പദ്ധതിയുടെ കീഴിൽ വയനാട് ജില്ലാ സാമൂഹ്യ നീതി ഓഫീസും, കമ്മ്യൂണിറ്റി റേഡിയോ മാറ്റൊലിയും ചേർന്ന് നടത്തിയ ലഹരി വിരുദ്ധ ഷോർട്ട് ഫിലിം