സംസ്ഥാനത്ത് ഇന്ന് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ പെയ്‌തേക്കും. ഇടിമിന്നലോട് കൂടിയ മഴയ്ക്കാണ് സാധ്യത. അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.തുലാവര്‍ഷത്തോട് ഒപ്പം കേരളാ തീരത്തായുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമര്‍ദ്ദപാത്തിയുടെയും സ്വാധീനഫലമായാണ് മഴ കനക്കുന്നത്. ആന്‍ഡമാന്‍ കടലില്‍ മറ്റൊരു ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നുണ്ട്. ബുധനാഴ്ചയോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തായി ന്യൂനമര്‍ദ്ദം രൂപപെട്ടേക്കും. തുടര്‍ന്നുള്ള 48 മണിക്കൂറിനുള്ളില്‍ ശക്തിപ്രാപിച്ചു വടക്കു പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ് നാട്- പുതുചേരി തീരത്തേക്ക് നീങ്ങാന്‍ സാധ്യത.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും