മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ഡയാലിസിസിനായെത്തിയ രോഗി പാര്‍സല്‍ വാങ്ങിയ മസാല ദോശയില്‍ പല്ലിന് സമാനമായ വസ്തു കണ്ടെത്തി. ആശുപത്രി പരിസരത്തെ തൗഫീഖ് ഹോട്ടലില്‍ നിന്നുമാണ് ദോശവാങ്ങിയത്. തുടര്‍ന്ന് ഉപഭോക്താവ് ഹോട്ടലിലെത്തി പരാതി പെട്ടപ്പോള്‍ ദോശ തിരിച്ചെടുത്ത് ജീവനക്കാര്‍ പണം തിരികെ നല്‍കുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ പി.പി യൂണിറ്റ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.പി നൗഷ – ഹോട്ടലില്‍ പരിശോധന നടത്തി. പരിശോധനയില്‍ പാറ്റകള്‍ അരിക്കുന്ന നിലയിലുള്ള പഴകിയ പൊരിച്ച അയലകളും, സാമ്പാര്‍, മീന്‍ കറി, നാളെ വിളമ്പാന്‍ വെച്ചിരുന്ന ചോറ്, പഴകിയ എണ്ണ മുതലായവ കണ്ടെത്തി രാത്രി തന്നെ നശിപ്പിച്ചു. ഉടമസ്ഥലരില്ലാത്തതിനാല്‍ തുടര്‍ നടപടികള്‍ ഇന്ന് സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും