രണ്ടേനാൽ:എടവക പഞ്ചായത്ത് ജില്ലാ ഭരണകൂടത്തിന്റെ . സഹകരണത്തോടെ സംഘടിപ്പിക്കുന്ന എബിസിഡി ക്യാമ്പിന് തുടക്കമായി. ദീപ്തി ഗിരി സൺഡേ സ്കൂളിൽ രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് സബ് കലക്ടർ ആർ.ശ്രീലക്ഷ്മി ഉദ്ഘാടനംചെയ്തു, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് ജംഷീറ ശിഹാബ് ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാരായ ജെൻസി ബിനോയ്, ശിഹാബ് അയാത്ത്, വാർഡ് മെമ്പർമാരായ എം പി വൽസൻ , ഗിരിജ സുധാകരൻ, സുജാത സുരേഷ് . ഡെപ്യൂട്ടി കളക്ടർ കെ.ഗോപിനാഥൻ, ജില്ലാ സപ്ലൈ ഓഫീസർ പി.എ.സജീവ്,കേരള ബാങ്ക് ഡപ്യൂട്ടി ജനറൽ മാനേജർ എൻ. നവനീത് കുമാർ ,ഫാ ചാണ്ടി പുനക്കാട്ട്, മനോജ് വി.സി വിവിധ വകുപ്പ് മേധാവികൾ സംസാരിച്ചു.
എടവക ഗ്രാമ പഞ്ചായത്തിലെ പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട രണ്ടായിരത്തോളം ഗുണഭോക്താക്കൾക്ക് എ ബി സി ഡി ക്യാമ്പിന്റെ പ്രയോജനം ലഭിക്കും. വെള്ളിയാഴ്ച വൈകുന്ന രം അഞ്ചു മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ എ. ഗീത ഉദ്ഘാടനം ചെയ്യും

സ്ഥലം പാലക്കാട്, വില 000, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്; രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
വിവാദങ്ങൾക്കിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഎല്‍എക്‌സില്‍ വില്‍പ്പനയ്ക്ക് വച്ച് പിപി ദിവ്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് വില്‍പ്പനയ്ക്ക്. കര്‍മ്മ’ എന്നാണ് പിപി ദിവ്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കേരള യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്