കാട്ടിക്കുളത്ത് വെച്ച് നടക്കുന്ന മാനന്തവാടി ഉപജില്ല കലോത്സവത്തിൽ എൽപി വിഭാഗത്തിൽ 23 ൽ 22 ഇനങ്ങളുടെ ഫലം പുറത്ത് വന്നപ്പോൾ 58 പോയിൻ്റോടെ എൽ .എഫ് യു .പി സ്കൂൾ മാനന്തവാടി മുന്നിട്ട് നിൽക്കുകയാണ്. മുപ്പത്തിയഞ്ച് ഇനത്തിൽ ഇരുപത്തി ഏഴ് ഫലം വന്നതോടെ
യുപി വിഭാഗത്തിൽ എം.ജി.എം.എച്ച്.എസ്.എസ് മാനന്തവാടി അറുപത്തി ആറ് പോയിൻ്റോടെ മുന്നിട്ട് നിൽക്കുകയാണ്. ഹൈസ്കൂൾ വിഭാഗത്തിൽ എഴുപത്തി എട്ട് ഇനത്തിൽ അൻപത്തി രണ്ടിൻ്റെ ഫലം വന്നതോടെ 129 പോയിൻ്റും ഹയർ സെക്കണ്ടറിയിൽ 85 ഇനത്തിൽ അൻപത്തി എട്ടിൻ്റെ ഫലം വന്നതോടെ 163 പോയിൻ്റോടെ ജി.വി.എച്ച്.എസ്.എസ് മാനന്തവാടി മുന്നിട്ട് നിൽക്കുകയാണ്.

സീറ്റൊഴിവ്.
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കിലെ ജനറല്‍ ഫിറ്റ്‌നസ് ട്രെയിനര്‍ ബാച്ചിലേക്ക് സീറ്റൊഴിവ്. പ്ലസ്ടുവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍- 9495999669