മീനങ്ങാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളില്‍ എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി.

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പ് മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ തുടങ്ങി. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു. സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പ്രോജക്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ മുഖ്യാഥിതിയായി. മീനങ്ങാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി നുസ്രത്ത്, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മീനങ്ങാടി പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബേബി വര്‍ഗീസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. വാസുദേവന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഉഷ രാജേന്ദ്രന്‍, അക്ഷയ ജില്ലാ പ്രോഗ്രാം മാനേജര്‍ ജെറിന്‍ സി ബോബന്‍, ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി, ബത്തേരി ട്രൈബല്‍ എക്സറ്റന്‍ഷന്‍ ഓഫീസര്‍ പ്രമോദ് കുമാര്‍, മീനങ്ങാടി സി.ഡി.എസ് ചെയര്‍പേഴ്സണ്‍ ശ്രീകല ദിനേശ് ബാബു, മീനങ്ങാടി പഞ്ചായത്ത് സെക്രട്ടറി എ.എം ബിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ക്യാമ്പ് നവംബര്‍ 24 ന് സമാപിക്കും.

വടുവഞ്ചാല്‍ വളവ് പാരിഷ് ഹാളില്‍ നടക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പ് ടി.സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.കെ റഫീക് അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കളക്ടര്‍ കെ. അജീഷ് പ്രോജക്ട് അവതരിപ്പിച്ചു. കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നസീമ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത ചന്ദ്രന്‍, മൂപ്പൈനാട് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ആര്‍. ഉണ്ണികൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ യശോദ ചന്ദ്രന്‍, ആരോഗ്യകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ സാലിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ഫൗസിയ ബഷീര്‍, പഞ്ചായത്ത് മെമ്പര്‍മാരായ കെ. കേശവന്‍, വി.എന്‍ ശശീന്ദ്രന്‍, സി.ടി അഷ്‌കര്‍ അലി, സംഗീത രാമകൃഷ്ണന്‍, കെ.കെ. സാജിത, നാഷാദ് ഇട്ടാപ്പു, ദീപ ശശികുമാര്‍, ഷൈബാന്‍ സലാം, ഡയാന മച്ചാദോ, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷമീര്‍ സേട്ട്, അക്ഷയ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജിന്‍സി ജോസ്, ഐ.ടി.ഡി.പി പ്രോജക്ട് ഓഫീസര്‍ ഇ.ആര്‍ സന്തോഷ്‌കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, മൂപ്പൈനാട് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നവംബര്‍ 23 ന് സമാപിക്കും.

എംഎസ്‍സി എൽസ അപകടം: 9531 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാർ‌ ഹൈക്കോടതിയിൽ

കൊച്ചി: കൊച്ചി പുറങ്കടലിൽ ചരക്ക് കപ്പൽ എംഎസ്‍‌സി എൽസ മുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരത്തിനായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. 9000 കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ട് ഫയൽ ചെയ്തിരിക്കുകയാണ്.

ക്വട്ടേഷൻ ക്ഷണിച്ചു.

പൊതുമരാമത്ത് വകുപ്പ് (നിരത്ത്) പുൽപള്ളി ഓഫീസിന്റെ അധികാര പരിധിയിൽ വരുന്ന സുൽത്താൻ ബത്തേരി-പുൽപള്ളി-പെരിക്കല്ലൂർ റോഡിൽ കേളക്കവല എന്ന സ്ഥലത്ത് അപകടകരമായി സ്ഥിതിചെയ്യുന്ന ആൽമരത്തിന്റെ വെട്ടിമാറ്റിയ ശിഖരങ്ങൾ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ പൊതുമരാമത്ത്

ദർഘാസ് ക്ഷണിച്ചു.

വൈത്തിരി താലൂക്ക് ആശുപത്രിയിൽ ജെഎസ്എസ്കെ, ട്രൈബൽ, ആർഎസ്ബിവൈ, മെഡിസെപ്പ് എന്നീ പദ്ധതികളിൽ ചികിത്സയിലുള്ള രോഗികൾക്ക് ആശുപത്രിയിൽ ലഭ്യമല്ലാത്ത സിടി/എംആർഐ/ യുഎസ്ജി സ്കാനിംഗ് സേവനങ്ങൾ ഒരു വർഷത്തേക്ക് ഏറ്റവും കുറഞ്ഞ നിരക്കിൽ ചെയ്യാൻ താത്പര്യമുള്ള അംഗീകൃത

ലാറ്ററല്‍ എന്‍ട്രി കോഴ്‌സിലേക്ക് പ്രവേശനം

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ രണ്ടാം വര്‍ഷ ക്ലാസ്സുകളിലേക്കുള്ള ലാറ്ററല്‍ എന്‍ട്രി കോഴ്‌സില്‍ ഒഴിവുള്ള സീറ്റില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ജൂലൈ 11 ന് രാവിലെ 9.30 മുതൽ 10.30 മണിക്കകം രജിസ്റ്റർ ചെയ്യണം.

ടെൻഡർ ക്ഷണിച്ചു.

വനിത ശിശു വികസന വകുപ്പിന് കീഴിൽ കല്‍പ്പറ്റ ഐസിഡിഎസ് അഡീഷണൽ പ്രോജക്ട് ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിനായി കരാറടിസ്ഥാനത്തില്‍ വാഹനം (ജീപ്പ്/കാര്‍) വാടകയ്ക്ക് നല്‍കാന്‍ സ്ഥാപനങ്ങള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ ഏഴ് ഉച്ച

ബേക്കറി ഉൽപ്പന്നങ്ങളുടെ നിർമാണത്തിൽ സൗജന്യ പരിശീലനം

പുത്തൂർവയൽ എസ്ബിഐ പരിശീലന കേന്ദ്രത്തിൽ 12 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നൽകുന്നു. ബേക്കറി ഉൽപ്പന്നങ്ങളായ കേക്ക്, പഫ്‌സ്, ബർഗർ, സാൻഡ്വിച്ച്, കപ്പ്‌ കേക്ക്, പിസ, ഫ്രൈഡ് റൈസ്, പുലാവ് എന്നിവയുടെ നിർമാണത്തിലാണ് പരിശീലനം.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.