തിരുനെല്ലി: കാട്ടാനയോടിച്ചപ്പോൾ രക്ഷപ്പെടാൻ വേണ്ടി മരത്തിൽ കയറിയ യുവാവ് മരത്തിൽ നിന്നും വീണു മരിച്ചു. തിരുനെല്ലി അ പാപ്പാ മദ്ധ്യപാടി മല്ലികപാഠ കോളനിയിലെ രാജുവിന്റെയും, ഗാരി യുടേയും മകൻ രതീഷ് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയി ലാണ് സംഭവം. ഭാർഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റിൽ ആന കാവലിനായി പോയ തായിരുന്നു. തുടർന്ന് രാത്രി 10 മണിയോടെ ഇരുവരേയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാൻ ഓടി മരത്തിൽ കയറിയ രതീഷ് കാൽ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.കൂടെയുണ്ടായിരുന്ന ഗണേശൻ ഓടി രക്ഷപ്പെടുകയാ യിരുന്നു. താൻ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോൺ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോ ഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







