സംസ്ഥാനത്തെ സ്‌കൂളുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ ഡിസംബര്‍ 14 മുതല്‍ 22 വരെ നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം മോണിറ്ററിങ് യോഗത്തില്‍ തീരുമാനം.ഒന്നു മുതല്‍ പത്തുവരെ ക്ലാസുകള്‍ക്ക് ഡിസംബര്‍ 14 മുതല്‍ 22 വരെയായിരിക്കും പരീക്ഷ. ഡിസംബര്‍ 12 മുതല്‍ 22 വരെയായിരിക്കും ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ രണ്ടാം പാദവാര്‍ഷിക പരീക്ഷ.23ന് ക്രിസ്മസ് അവധിക്കായി അടയ്ക്കുന്ന സ്‌കൂളുകള്‍ ജനുവരി മൂന്നിന് തുറക്കും. മാര്‍ച്ച് 13 മുതല്‍ 30വരെ നടത്താന്‍ നിശ്ചയിച്ച എസ്എസ്എല്‍സി പരീക്ഷ റംസാന്‍ വ്രത സമയത്ത് ഉച്ചക്കുശേഷം നടത്തുന്നത് സംബന്ധിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാറിന്റെ പരിഗണനക്ക് വിടാനും തീരുമാനിച്ചു.

800 രൂപയിൽ നിന്ന് 10000 രൂപയിലേക്ക്: പഴയ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ ഫീ കുത്തനെ കൂട്ടി സംസ്ഥാന സർക്കാർ; സാധാരണക്കാർക്ക് ഇരുട്ടടി
വാഹന ഉടമകള്‍ക്ക് ഇരുട്ടടിയായി പഴയവാഹനങ്ങളുടെ രജിസ്ട്രേഷൻ ഫീസ് കുത്തനെ കൂട്ടി. 20 വർഷത്തിനുമേല്‍ പഴക്കമുള്ള ഇരുചക്രവാഹനങ്ങളുടെ റീ-രജിസ്ട്രേഷൻ ഫീസ് 500 രൂപയില്‍നിന്ന് 2000 രൂപയായും നാലുചക്രവാഹനങ്ങളുടേത് 800 രൂപയില്‍നിന്ന് പതിനായിരവുമായാണ് ഉയർത്തിയത്.ഓട്ടോറിക്ഷയുടേത് 800-ല്‍നിന്ന് 5000