രണ്ട് ടിക്കറ്റുകള്‍ തികച്ചും സൗജന്യം, 60 കോടിയിലേറെ നേടാം; ‘ബിഗ് സൈബര്‍ മണ്‍ഡേ’ ഓഫറുമായി ബിഗ് ടിക്കറ്റ്‌

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയ അബുദാബി ബിഗ് ടിക്കറ്റിലൂടെ വിജയിക്കാന്‍ ഇനി ഇരട്ടി അവസരങ്ങള്‍. അധിക ടിക്കറ്റുകള്‍ ലഭിക്കുന്നതിലൂടെ ഉപഭോക്താക്കളുടെ വിജയിക്കാനുള്ള അവസരങ്ങള്‍ വര്‍ധിപ്പിക്കുകയാണ് ബിഗ് സൈബര്‍ മണ്‍ഡേ ഓഫര്‍. നവംബര്‍ 28 വൈകിട്ട് നാലു മണി മുതല്‍ നവംബര്‍ 30 രാത്രി 11.59 വരെയാണ് ഓഫര്‍ കാലയളവ്. ഈ സമയത്തില്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് അടുത്ത തത്സമയ നറുക്കെടുപ്പിലേക്ക് രണ്ട് അധിക ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കുന്നു. ഇതുവഴി 30 മില്യന്‍ ദിര്‍ഹത്തിന്റെ (60 കോടിയിലേറെ ഇന്ത്യന്‍ രൂപ) സമ്മാനം സ്വന്തമാക്കാനുള്ള കൂടുതല്‍ അവസരങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. ബിഗ് സൈബര്‍ മണ്‍ഡേ ഓഫര്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് കഴിഞ്ഞ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പില്‍ പങ്കെടുത്ത് 10 ലക്ഷം ദിര്‍ഹം സമ്മാനം നേടാനുള്ള അവസരവുമുണ്ട്.

ഡിസംബര്‍ മൂന്നാം തീയതി രാത്രി 7.30നാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത തത്സമയ നറുക്കെടുപ്പ്. ഗ്രാന്‍ഡ് പ്രൈസായ 30 മില്യന്‍ ദിര്‍ഹത്തിന് പുറമെ രണ്ടാം സമ്മാനമായി 10 ലക്ഷം ദിര്‍ഹം, മൂന്നാം സമ്മാനമായി 100,000 ദിര്‍ഹം, 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനം എന്നിവയും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. ജനുവരി മൂന്നിന് നടക്കാനിരിക്കുന്ന അടുത്ത തത്സമയ നറുക്കെടുപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കൂ. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക, യൂട്യൂബ്, ഫേസ്ബുക്ക് പേജുകള്‍ വഴി തത്സമയ നറുക്കെടുപ്പ് കാണൂ.

ക്യാഷ് പ്രൈസുകള്‍ നേടുന്ന ഭാഗ്യശാലികളെ ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പേജുകളിലൂടെയും പ്രഖ്യാപിക്കും. ഇവ പ്രഖ്യാപിക്കുന്ന തീയതികള്‍;

ഡിസംബര്‍ 1 – 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്ന പ്രതിവാര നറുക്കെടുപ്പ്

ഡിസംബര്‍ മൂന്ന്- 30 മില്യന്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് നല്‍കുന്ന തത്സമയ നറുക്കെടുപ്പ്.

യുഎഇയിലെ അടുത്ത മില്യനയറാകാനുള്ള മികച്ച അവസരം നിങ്ങളെ കാത്തിരിക്കുന്നു. ബിഗ് ടിക്കറ്റ് വെബ്‌സൈറ്റ് വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റുകള്‍ വാങ്ങാം. ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സന്ദര്‍ശിക്കുക.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.