ഈ കേന്ദ്രപദ്ധതി കേരളം നടപ്പാക്കിയാൽ ഭൂമി വാങ്ങുമ്പോഴും, ഭാഗം വയ്ക്കുമ്പോഴും പതിനായിരങ്ങൾ ലാഭിക്കാം, ഇനി ആധാരം എഴുതേണ്ട, ചോദ്യങ്ങൾക്ക് ഉത്തരം നൽകി ഓൺലൈനായി ചെയ്യാം

തിരുവനന്തപുരം: മുദ്രപ്പത്രവും ആധാരമെഴുത്തുകാരും ഇല്ലാതെ ഭൂവുടമയ്ക്ക് നേരിട്ട് ഓൺലൈനിൽ ഭൂമി രജിസ്‌ട്രേഷൻ നടത്താവുന്ന ലളിതമായ ഫോറം സമ്പ്രദായം (ടെംപ്ലേറ്റ്) വരുന്നു. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം ജനസൗഹൃദ പദ്ധതി ജനുവരി 1ന് നടപ്പാക്കാൻ രജിസ്‌ട്രേഷൻ ഐ.ജി ഇമ്പശേഖരൻ ശുപാർശ നൽകിയെങ്കിലും വകുപ്പ് മന്ത്രി വി.എൻ.വാസവൻ അനുമതി നൽകിയിട്ടില്ല. കർണാടകയും മഹാരാഷ്ട്രയും ഇതു നടപ്പാക്കി. തമിഴ്നാട് കേന്ദ്രനിർദ്ദേശം അവഗണിച്ചു.

ഫോറം സമ്പ്രദായം അപ്രായോഗികമാണെന്നാണ് ആധാരമെഴുത്തുകാരുടെ നിലപാട്. തങ്ങളുടെ തൊഴിലിനെ പ്രതികൂലമായി ബാധിക്കുമെന്നതിന് പുറമെ വലിയ തുക മുടക്കി ഭൂവുടമകൾ സ്വന്തമായി ആധാരം രജിസ്റ്റർ ചെയ്യുമ്പോൾ പിഴവ് പറ്റിയാൽ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും അവർ പറയുന്നു. ഫോറം സമ്പ്രദായത്തിനെതിരെ ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷനും ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബ്സ് യൂണിയനും ബുധനാഴ്ച സംസ്ഥാന വ്യാപകമായി പണിമുടക്കിയിരുന്നു.

ഫോറം സമ്പ്രദായം

വിലയാധാരം ധനനിശ്ചയം, ഭാഗപത്രം, ഇഷ്ടദാനം തുടങ്ങിയ രീതികൾക്കെല്ലാം പ്രത്യേക ഫോറം ഉണ്ടാവും. അത് പൂരിപ്പിച്ച് നിശ്ചിത ഫീസ് അടച്ചാൽ മതി. അക്ഷയ കേന്ദ്രങ്ങൾ വഴിയോ രജിസ്‌ട്രേഷൻ വകുപ്പിന്റെ സൈറ്റിലൂടെയോ ചെയ്യാം. ഫോറത്തിൽ ഭൂവുടമയുടെയും ഭൂമി വാങ്ങുന്നവരുടെയും ഭൂമിയുടെയും വിവരങ്ങൾ സംബന്ധിച്ച ചോദ്യങ്ങൾക്ക് ഉത്തരം രേഖപ്പെടുത്തി രജിസ്‌ട്രേഷൻ ഫീസും സ്റ്റാമ്പ് ഡ്യൂട്ടിയും അടച്ചാൽ മതി. സംസ്ഥാനത്ത് ഇതിന്റെ അന്തിമ രൂപമായിട്ടില്ല.

എതിർവാദം

ഭാഗപത്രം, ധനനിശ്ചയം തുടങ്ങിയ രജിസ്‌ട്രേഷനുകൾക്ക് വസ്തുവിന്റെ കൂടുതൽ വിവരണങ്ങൾ വേണ്ടിവരും. ഫോറം സംവിധാനത്തിൽ ഇതിന് സൗകര്യമില്ലെന്നാണ് ആരോപണം. വസ്തുക്കളുടെ അതിർത്തി നിർണയത്തിൽ വഴികളുടെയും മറ്റും വിവരണം പ്രധാനമാണെങ്കിലും അതിനുള്ള സൗകര്യം ഇല്ലത്രേ. സ്റ്റാമ്പ് ഡ്യൂട്ടിക്കു പുറമെ കൈമാറ്റത്തുകയുടെ രണ്ടു ശതമാനമാണ് രജിസ്‌ട്രേഷൻ ഫീസ്. മുൻ പ്രമാണങ്ങളുടെ പരിശോധനയും വേണ്ടവിധം നടക്കില്ലത്രെ.

ആധാരം എഴുതേണ്ട കമ്പ്യൂട്ടറിൽ ചെയ്യാം

സംസ്ഥാനത്ത് 11,000 ആധാരമെഴുത്ത് ലൈസൻസികളും 40,000 സഹായികളുമുണ്ട്. മുദ്രപ്പത്രങ്ങൾ ഇല്ലാതാവുന്നതോടെ അവ വിൽക്കുന്ന വെണ്ടർമാരും ഒഴിവാകും. 1200 വെണ്ടർമാരാണ് സംസ്ഥാനത്തുള്ളത്. രണ്ടു ശതമാനമാണ് കമ്മീഷൻ. എല്ലാം ഓൺലൈനിലാവുന്ന കാലത്ത് ഒന്നും വിഷമമാവില്ല എന്നാണ് മറുവാദം. ആധാരമെഴുത്തുകാർക്കും വെണ്ടർമാർക്കും കമ്പ്യൂട്ടർ പരിജ്ഞാനം നേടിയാൽ പുതിയ ഫോറം സേവനം നൽകാവുന്നതേയുള്ളൂ.

ഫോറം സമ്പ്രദായം നടപ്പാക്കാനുള്ള ശുപാർശ കിട്ടിയിട്ടുണ്ട്. ആധാരമെഴുത്തുകാരുടെ സംഘടനകളുമായി ചർച്ച നടത്തിയ ശേഷമേ തീരുമാനമെടുക്കൂ

വി.എൻ.വാസവൻ,
സഹകരണ രജിസ്‌ട്രേഷൻ മന്ത്രി

കൂടുതൽ വനിതാ തൊഴിലാളികൾ ഉള്ള ഒരു മേഖലയെ സാങ്കേതിക വിദ്യാവികസനത്തിന്റെ പേരിൽ ഉന്മൂലനം ചെയ്യാൻ അനുവദിക്കില്ല
എസ്.പുഷ്പലത,
ഡോക്യുമെന്റ് റൈറ്റേഴ്സ്
യൂണി. സംസ്ഥാന പ്രസിഡന്റ്പുതിയ സംവിധാനത്തിൽ ആധാരമെഴുത്ത് ഓഫീസുകളിലെ സ്ത്രീകളടക്കമുള്ളവരുടെ വരുമാനം നിലയ്ക്കും

കെ.ജി.ഇന്ദുകലാധരൻ,
ഡോക്യുമെന്റ് റൈറ്റേഴ്സ്
അസോ. സംസ്ഥാന പ്രസിഡന്റ്‌

ജില്ലാതല ശില്പശാല സംഘടിപ്പിച്ചു.

ആരോഗ്യ വകുപ്പ് ആരോഗ്യകേരളത്തിന്റെയും ജില്ലാ ഗൈനക്കോളജിസ്റ്റ് സംഘടനയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചു. പ്രസവത്തെ തുടര്‍ന്നുണ്ടാകുന്ന അമ്മയുടെയും കുഞ്ഞിന്റെയും മരണം തടയുക ലക്ഷ്യമിട്ടാണ് ജില്ലാതല ശില്‍പശാല സംഘടിപ്പിച്ചത്. മാനന്തവാടി മെഡിക്കല്‍ കോളേജ് സ്‌കില്‍ ലാബില്‍

സുല്‍ത്താന്‍ ബത്തേരിയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃക

സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ ആര്‍ആര്‍ആര്‍ സെന്റര്‍ മാലിന്യ സംസ്‌കരണത്തിലെ നൂതന മാതൃകയാവുന്നു. മാലിന്യ സംസ്‌കരണം പ്രോത്സാഹിപ്പിച്ച് പരിസ്ഥിതി ആഘാതം കുറയ്ക്കുക ലക്ഷ്യമിട്ട സുല്‍ത്താന്‍ ബത്തേരി നഗരസഭ നടപ്പാക്കുന്ന നൂതന ആശയമാണ് മ. ഈ വര്‍ഷം

മഡ് ഫുട്ബാൾ ആവേശത്തിൽ നിലഗിരി കോളേജ്

താലൂർ : നിലഗിരി കോളേജിലെ കായിക വിഭാഗത്തിന്റെ നേതൃത്വത്തിൽ ഈ വർഷത്തെ മഡ് ഫുഡ്‌ബോൾ മത്സരം ജൂലൈ 18 വെള്ളിയാഴ്ച നടന്നു. മാനേജിങ്ങ് ഡയരക്ടർ ഡോ. റാഷിദ്‌ ഗസ്സാലി ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു ,

എസ്എസ്എഫ് വയനാട് ജില്ലാ സാഹിത്യോത്സവിന് തുടക്കമായി

കൽപ്പറ്റ: 32-ാമത് എസ്എസ്എഫ് വയനാട് ജില്ലാ സാഹിതരാത്സവിന് കമ്പളക്കാടിൽ തുടക്കമായി. അൽഗോരിതം എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ജില്ല സാഹിത്യോത്സവ് ആവിഷ്കരിക്കുന്നത്. പ്രമേയവുമായി ബന്ധപ്പെട്ട സായാഹ്ന ചർച്ചകൾ, അവതരണങ്ങൾ, ലെഗസി മീറ്റ്, ആത്മീയ സംഗമം,

പ്ലാസ്റ്റിക്കിന്റെ തലവര മാറും;ലോകത്തെ ആദ്യ പ്ലാസ്റ്റിക് റോഡ് ഡല്‍ഹിയില്‍?

പ്ലാസ്റ്റിക് റോഡ്, ഒരുപക്ഷെ ലോകത്തിലെ തന്നെ ആദ്യ സംരംഭം. ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടുള്ള ഒരു ‘വികസന പാത’.തലസ്ഥാന നഗരിയായ ഡല്‍ഹിയിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ പുനരുപയോഗിച്ചുകൊണ്ടുള്ള പാത ആദ്യം വരുന്നത്. ജിയോസെല്‍ ടെക്‌നോളജി

കനത്ത മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് അവധി; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്, നാലിടത്ത് ഓറ‌ഞ്ച്

തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലര്‍ട്ടുള്ളത്. അടുത്ത 24 മണിക്കൂറിൽ 204.4 മില്ലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.