‘എല്ലാ നെഞ്ചുവേദനയും ഗ്യാസ് അല്ല, നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലതുണ്ട്…’

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടുവന്നിരുന്ന ആരോഗ്യപ്രശ്നമാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ലോകാരോഗ്യം സംഘടനയുടേത് അടക്കമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മിക്കപ്പോഴും സമയത്തിന് ഹൃദയാഘാതം തിരിച്ചറിയാതെ പോവുക, പ്രാഥമിക ചികിത്സ ലഭിക്കാതെ പോവുക എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് രോഗിക്ക് മരണം സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഹൃദയാഘാതം സംഭവിച്ചുവെന്നാലും ആ വ്യക്തിയെ പരിപൂര്‍ണമായി സുഖപ്പെടുത്തി നമുക്ക് സാധാരണജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ സാധിക്കും.

സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന ചര്‍ച്ചകളില്‍ ഏറ്റവുമധികമായി ആളുകള്‍ ഡോക്ടര്‍മാരോട് ചോദിച്ച ചോദ്യങ്ങളും ഹൃദയാഘാതത്തെ എങ്ങനെ മനസിലാക്കാം, ഉടനെ എന്ത് ചെയ്യാം എന്നിവ തന്നെയാണ്.

ഹൃദയാഘാതത്തിന്‍റെ പ്രധാന ലക്ഷണങ്ങളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും ആദ്യത്തെ കടമ്പ. നെഞ്ചുവേദന തന്നെയാണ് ഇതിന്‍റെ ഒരു വലിയ ലക്ഷണം. നെഞ്ചില്‍ മാത്രമായിരിക്കില്ല, കഴുത്തിലും, തോളുകളിലും, കൈകളിലും, വയറിന്‍റെ മകുകള്‍ഭാഗത്തും, കീഴ്ത്താടിയിലുമെല്ലാം ഹൃദയാഘാതത്തിന്‍റെ ഭാഗമായി വേദന അനുഭവപ്പെടാം. ഇതോടൊപ്പം തന്നെ തളര്‍ച്ച, ശ്വാസതടസം, നെഞ്ചില്‍ എന്തോ വന്ന് നിറയുന്നത് പോലുള്ള അവസ്ഥ (വേദനയില്ലെങ്കില്‍ കൂടിയും, ചിലര്‍ക്ക് വേദന അനുഭവപ്പെടണമെന്നില്ല), ഓക്കാനം, ഛര്‍ദ്ദി, തലകറക്കം, ദഹനമില്ലായ്മ എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് സാധാരണഗതിയില്‍ ഹൃദയാഘാതത്തില്‍ കാണപ്പെടുന്നത്.

ഹൃദയാഘാത വേദന പലപ്പോഴും ഗ്യാസ് മൂലമുള്ള വേദനയായി തെറ്റിദ്ധരിച്ച് ആളുകള്‍ നിസാരവത്കരിക്കുകയും പിന്നീടിത് മരണം വരെ എത്താനുള്ള കാരണമാവുകയും ചെയ്യാം. ഇത്തരത്തിലുള്ള കേസുകള്‍ നിരവധിയാണെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനാല്‍ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടാല്‍ ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളെല്ലാം സൂക്ഷമമായി നിരീക്ഷിക്കുക. സംശയം തോന്നുന്നപക്ഷം ഉടനടി വൈദ്യസഹായം തേടുക.

ലക്ഷണങ്ങള്‍ മനസിലാക്കി സംശയം തോന്നിയാല്‍ നിങ്ങള്‍ക്ക് പെട്ടെന്ന് തന്നെ ആസ്പിരിൻ 300 എംജി ടാബ്ലെറ്റോ, 5 എംജി സോര്‍ബിട്രേറ്റോ (നാക്കിനടിയില്‍ വയ്ക്കുന്നത്) എടു്കകാമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ ടാബ്ലെറ്റുകള്‍ എപ്പോഴും ബാഗിലോ വാലെറ്റിലോ എല്ലാം സൂക്ഷിക്കുന്നത് നല്ലതാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സ്ത്രീകളാണ് അധികവും ഹൃദയാഘാത ലക്ഷണങ്ങള്‍ തിരിച്ചറിയപ്പെടാതെ പോവുകയെന്നും ശാരീരികമായ വേദനകള്‍ അനുഭവിച്ച് പരിചയിച്ചവരായതിനാല്‍ അവര്‍ഇതും നിസാരവത്കരിക്കുമെന്നും ഇത് അപകടമാണെന്നും ഡോക്ടര്‍മാര്‍ പ്രത്യേകം ചൂണ്ടിക്കാട്ടുന്നു.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.