ഉറ്റവർ മരണപ്പെട്ടാൽ വിരല്‍ മുറിക്കേണ്ടി വരും; വിചിത്ര ആചാരങ്ങളുടെ നാട്ടിലേക്ക്

വിചിത്രമായ പല വിശ്വാസങ്ങളും ആചാരങ്ങളും നൂറ്റാണ്ടുകളായി ലോകത്ത് നടക്കുന്നുണ്ട്. നിയമം മൂലം ഇത്തരത്തിലുള്ള പല ആചാരങ്ങളും ഓരോ രാജ്യങ്ങളും നിരോധിച്ചിട്ടുണ്ടെങ്കിലും ഇന്നും പലയിടങ്ങളിലും അതീവ രഹസ്യമായി ഇത്തരം ആചാരങ്ങൾ നടത്താറുണ്ട്. ഗോത്ര സമൂഹങ്ങളെ സംബന്ധിച്ചിടത്തോളം ഈ ആചാരങ്ങൾ ഒക്കെയും അവരുടെ പാരമ്പര്യത്തിന്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ അത്രമാത്രം പ്രാധാന്യത്തോടെയാണ് ഇവയൊക്കെയും അവർ അനുഷ്ഠിച്ചു പോരുന്നത്.

ഇന്തോനേഷ്യയിലെ ഡാനി ഗോത്രത്തിലും ഇത്തരത്തിലുള്ള ഒരു ആചാരമുണ്ട്. പ്രിയപ്പെട്ടവരുടെ മരണശേഷം ഡാനി ഗോത്ര വിഭാഗത്തിൽപ്പെട്ട സ്ത്രീകൾ അവരുടെ വിരലുകൾ മുറിക്കണം എന്നതാണ് ഏറെ വിചിത്രമായ ഈ ആചാരം. ഗോത്ര സമൂഹത്തിൻറെ വിശ്വാസത്തിൻറെ ഭാഗമാണ് ഇക്കിപാലിൻ എന്ന് വിളിക്കുന്ന ഈ ആചാരം.

ഇന്തോനേഷ്യയിലെ ജയവിജയ പ്രവിശ്യയിലെ വാമിൻ നഗരത്തിലാണ് ഡാനി ഗോത്രക്കാർ താമസിക്കുന്നത്. ഇവർക്കിടയിൽ ഏറെ പ്രചാരത്തിൽ ഉണ്ടായിരുന്ന ഇക്കിപാലിൻ എന്ന ആചാരം ഇന്തോനേഷ്യൻ സർക്കാർ വർഷങ്ങൾക്ക് മുമ്പ് നിരോധിച്ചിരുന്നു. എന്നാൽ പ്രായമായ സ്ത്രീകളുടെ വിരൽത്തുമ്പിൽ നോക്കിയാൽ അവർ ഇപ്പോഴും അത് പിന്തുടരുന്നുവെന്ന് പറയാനാകും. അതീവ രഹസ്യമായി ഇന്നും ഇവർ ഈ വിശ്വാസം തുടരുന്നു.

ആരെങ്കിലും മരിക്കുമ്പോൾ, ആ കുടുംബത്തിലെ സ്ത്രീ മരിച്ച ആത്മാവിന് ശാന്തി നൽകുന്നതിനായി അവളുടെ വിരലുകൾ മുറിക്കുന്നു എന്നാണ് ഗോത്രത്തിലെ ജനങ്ങൾ വിശ്വസിക്കുന്നത്. വിരലിന്റെ മുകൾഭാഗം മുറിക്കാൻ സാധാരണയായി ഒരു കല്ല് ബ്ലേഡ് ഉപയോഗിക്കുന്നു. ചില സന്ദർഭങ്ങളിൽ, ബ്ലേഡ് ഇല്ലാതെ വിരൽ മുറിക്കുന്നു. ആളുകൾ വിരൽ ചവച്ച ശേഷം അവിടെ ഒരു ചെറിയ നൂൽ മുറുകെ കെട്ടുന്നു, ഇത് രക്തചംക്രമണം നിർത്തുന്നു. നൂൽ കെട്ടിക്കഴിഞ്ഞാൽ രക്തത്തിന്റെയും ഓക്‌സിജന്റെയും കുറവുണ്ടാകുമ്പോൾ വിരൽ താനേ വീഴും. മുറിച്ച വിരൽ ഒന്നുകിൽ കുഴിച്ചിടുകയോ കത്തിക്കുകയോ ചെയ്യും. പക്ഷേ, എന്തുകൊണ്ടാണ് ഈ ആചാരം ചെയ്യാൻ സ്ത്രീകളെ തന്നെ തിരഞ്ഞെടുത്തത് എന്ന കാര്യം വ്യക്തമല്ല.

വാട്‌സ്ആപ്പില്‍ പുതിയ ‘കച്ചവടം’; സ്റ്റാറ്റസ് പരസ്യങ്ങളും ചാനല്‍ പ്രൊമോഷനും മെറ്റ കൊണ്ടുവരുന്നു.

തിരുവനന്തപുരം: മെറ്റയുടെ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സ്ആപ്പ് കൂടുതല്‍ മോണിറ്റൈസ് ചെയ്യുന്നു. വാട്‌സ്ആപ്പിന്‍റെ സ്റ്റാറ്റസ് ഇന്‍റര്‍ഫേസില്‍ പരസ്യങ്ങള്‍ കാണിക്കുക വഴിയും ചാനലുകള്‍ പ്രോമാട്ട് ചെയ്യുക വഴിയും വരുമാനം സൃഷ്‌ടിക്കുകയാണ് മെറ്റയുടെ ലക്ഷ്യം. വാട്‌സ്ആപ്പിന്‍റെ ഏറ്റവും പുതിയ

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് ജിഎസ്‌ടി? വിശദീകരണവുമായി ധനമന്ത്രാലയം

യുപിഐ ഇടപാടുകള്‍ക്ക് ജി.എസ്.ടി ബാധകമാക്കുന്നുവെന്നുള്ള വാര്‍ത്തകള്‍ തള്ളി കേന്ദ്ര ധനകാര്യ മന്ത്രാലയം. ജിഎസ്ടിയുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ ജി.എസ്.ടി കൗണ്‍സിലിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എടുക്കുന്നതെന്നും, നിലവില്‍ അത്തരമൊരു ശുപാര്‍ശ ലഭിച്ചിട്ടില്ലെന്നും കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ്

ഇന്ത്യൻ പാസ്‌പോർട്ടിന് വൻ കരുത്ത്; 59 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ യാത്ര ചെയ്യാം

ഹെൻലി പാസ്‌പോർട്ട് സൂചിക 2025-ൽ നില മെച്ചപ്പെടുത്തിയതോടെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസ ഇല്ലാതെ തന്നെ കൂടുതൽ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള അവസരമൊരുങ്ങുന്നു. പാസ്‌പോർട്ടുകളുടെ ശക്തി അളക്കുന്ന ഹെൻലി പാസ്‌പോർട്ട് ഇൻഡെക്സ് പ്രകാരം ഒറ്റയടിക്കാണ്

വയനാട്ടിൽ ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആരംഭിക്കുന്നു.

കൽപ്പറ്റ : ലയൺസ് ക്ലബ്ബ് ഇൻ്റർനാഷണൽ 5 കോടി രൂപ സഹായധനം നൽകി വയനാട്ടിൽ പൊതുജനങ്ങൾക്കായി സൗജന്യ വൈദ്യസഹായം വിഭാവനം ചെയ്ത് ആരംഭിക്കുന്ന മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ കെട്ടിട നിർമ്മാണ ഫണ്ടിലേക്കായി കൽപ്പറ്റ ലയൺസ്

വയനാട്ടിൽ വീണ്ടും ലഹരി വേട്ട; ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ

മേപ്പാടി: വിൽപ്പനക്കും ഉപയോഗത്തിനുമായി കൈവശം വെച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ. മേപ്പാടി, കാപ്പംകൊല്ലി, കർപ്പൂരക്കാട്, അത്തിക്കൽ വീട്ടിൽ, എ.ആർ. വിഷ്ണു ഗോപാലി(24)നെയാണ് ലഹരി വിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്.

ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം; അനുവദിച്ചത് 831 കോടി രൂപ, നാളെ മുതൽ വിതരണമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജൂലൈ മാസത്തിലെ ക്ഷേമ പെൻഷൻ വിതരണം നാളെ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഇതിനായി 831 കോടി രൂപ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.