സദ്ഭരണ വാരാഘോഷത്തിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് ഡിസംബര്‍ 21 ന് ബ്ലോക്ക് തലത്തില്‍ പൊതുജന പരാതി പരിഹാര അദാലത്ത് സംഘടിപ്പിക്കുന്നു. അദാലത്തില്‍ പരിഗണിക്കേണ്ട അപേക്ഷകള്‍ 19 നകം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളില്‍ നല്‍കണമെന്ന് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 8547630163 (കല്‍പ്പറ്റ), 9400243832 (പനമരം), -8547630161 (മാനന്തവാടി) – 9947559036 (ബത്തേരി) .

ഡ്രൈവര്‍ കം ക്ലീനര്‍ നിയമനം
തലപ്പുഴ ഗവ എന്‍ജിനീയറിങ് കോളജ് ബസിലേക്ക് താത്ക്കാലിക ഡ്രൈവര്‍ കം ക്ലീനറെ നിയമിക്കുന്നു. ഏഴാം തരം അല്ലെങ്കില്‍ തേര്‍ഡ് ഫോം പാസായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവര്‍ക്കാണ് അവസരം.