നെന്‍മേനി ഗവ. വനിതാ ഐ.ടി.ഐയിലെ ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി, ഡ്രാഫ്റ്റ്മാന്‍ (സിവില്‍), അരിത്തമാറ്റിക് കം ഡ്രോയിംഗ് വിഭാഗത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. യോഗ്യത: ഫാഷന്‍ ഡിസൈന്‍ & ടെക്‌നോളജി – യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഫാഷന്‍ ടെക്‌നോളജി/ ഡിസൈനിംഗില്‍ നാല് വര്‍ഷ ഡിഗ്രിയും ബന്ധപ്പെട്ട വിഷയത്തിലുള്ള ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഫാഷന്‍ ഡിസൈനിംഗ്/ ടെക്‌നോളജിയില്‍ മൂന്ന് വര്‍ഷ ഡിഗ്രി./ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും. അല്ലെങ്കില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയവും. അരിത്തമാറ്റിക് കം ഡ്രോയിംഗ്- അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് എഞ്ചിനീയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. ഡ്രാഫ്റ്റ്മാന്‍ സിവില്‍ – സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും 1 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും ബന്ധപ്പെട്ട വിഷയത്തിലുള്ള 2 വര്‍ഷത്തെ പ്രവൃത്തി പരിചയം. അല്ലെങ്കില്‍ എന്‍.റ്റി.സി/എന്‍.എ.സിയും 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഡിസംബര്‍ 20 രാവിലെ 11 ന് ഐ.ടി.ഐ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 04936 266700.
കല്‍പ്പറ്റ ഗവ. ഐ.ടി.ഐയിലെ എംപ്ലോയബിലിറ്റി സ്‌കില്‍സ് ജൂനിയര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. യോഗ്യത: ഈഴവ/തീയ്യ/ബില്ലവ വിഭാഗത്തില്‍പ്പെട്ട എം.ബി.എ/ ബി.ബി.എ/ ബിരുദം /ഏതെങ്കിലും വിഷയത്തില്‍ ഡിപ്ലോമയും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവും. ഡി.ജി.റ്റി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഷോര്‍ട്ട് ടേം ടി.ഒ.ടി യും, ഇംഗ്ലീഷ്/കമ്മ്യൂണിക്കേഷന്‍ സ്‌കില്‍സും, പ്ലസ് ടു/ ഡിപ്ലോമ ലെവലിന് മുകളില്‍ ബേസിക് കംമ്പ്യൂട്ടര്‍ പരിജ്ഞാനം. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പ് സഹിതം ഡിസംബര്‍ 19 രാവിലെ 11 ന് കൂടിക്കാഴ്ചക്ക് ഐ.ടി.ഐയില്‍ ഹാജരാകണം. ഫോണ്‍: 04936 205519.