കാലപഴക്കം നേരിട്ട കൽപ്പറ്റയിലെ നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റിയാണ് പുതിയ കെട്ടിടം നിർമിക്കുന്നത്. പിഎസ്‌സി പരിശീലന ഹെൽപ്പ് ഡസ്‌ക്, ഡോർമറ്ററി സൗകര്യം എന്നിവയടക്കം ഒരുക്കി ആധുനിക രീതിയിലാണ് കെട്ടിടം നിർമിക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവർത്തകർ യൂണിറ്റ് തലം മുതൽ വീടുകളിൽ ഹുണ്ടികപ്പെട്ടിയടക്കം സ്ഥാപിച്ചാണ് സെന്റർ നിർമിക്കുന്നതിന് പണം കണ്ടെത്തുന്നത്. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ് യൂത്ത് സെന്ററിന് തറക്കല്ലിട്ടു. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എ എ റഹീം, സിപിഐ എം ജില്ലാ സെക്രട്ടറി പി ഗഗാറിൻ, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം സി കെ ശശീന്ദ്രൻ എംഎൽഎ, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം പി വി സഹദേവൻ എന്നിവർ സംസാരിച്ചു.

ശ്രേഷ്ഠ കാതോലിക്ക ബാവ ആഗസ്റ്റ് 23 ന് വയനാട്ടിൽ: സ്വീകരണത്തിന് ഒരുങ്ങി മലബാർ
കൽപ്പറ്റ: യാക്കോബായ സുറിയാനി സഭയുടെ പ്രാദേശിക തലവൻ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് ആഗസ്റ്റ് 23ന് മലബാർ ഭദ്രാസനത്തിൻ്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ്