ഹത്രാസിൽ പെൺകുട്ടി പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ റിപ്പോർട്ടിംഗിന് പോയ മാധ്യമപ്രവർത്തകനെ അറസ്റ്റ് ചെയ്തു തുറുങ്കിലടച്ചതിൽ പ്രതിഷേധിച്ച് വയനാട് പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ പ്രചരണം നടത്തി.സിദ്ദിഖ് കാപ്പന് നീതി ലഭ്യമാക്കണമെന്നും, ജയിലിൽ നിന്നും മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കൽപ്പറ്റയിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറർ എ.പി. അനീഷ്, നീനു മോഹൻ,ടി.ജെ ജെയിംസ്,എ.എസ്. ഗിരീഷ്,ബി. പ്രേമലത, ഷെഫീഖ് മുണ്ടക്കൈ, സി.വി. ഷിബു തുടങ്ങിയവർ സംസാരിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക