ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിന്റെ ഗൃഹനാഥനാണ് 67 കാരനായ മോസസ് ഹസഹയ .12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളുമുള്ള മോസസ് ഹസഹയ ഇനി തന്റെ കുടുംബം വിപുലപ്പെടുത്തേണ്ടതില്ലെന്ന തീരുമാനത്തിലാണ്. കര്‍ഷകനായ മോസസിന് ഇത്രയും വലിയ കുടുംബത്തിന്റെ ദൈനംദിന ചെലവുകള്‍ വഹിക്കാന്‍ ബുദ്ധിമുട്ടാണ്. കുടുംബം വളര്‍ന്ന് വരുകയാണെങ്കിലും അതനുസരിച്ച് മോസസിന്റെ വരുമാനം വര്‍ദ്ധിക്കുന്നില്ല.
മോസസ് താമസിക്കുന്ന ഉഗാണ്ടന്‍ നഗരമായ ലുസാക്കയില്‍ ബഹുഭാര്യത്വം അനുവദനീയമാണ്. അതുകൊണ്ട് തന്നെ മോസസ് ഒന്നിനുപുറകെ ഒന്നായി വിവാഹം കഴിച്ചു. ഇപ്പോള്‍ 12 ഭാര്യമാരുണ്ട്. കുടുംബം വളര്‍ന്നതനുസരിച്ച് കുടുംബത്തിന്റെ ചിലവും കൂടി. ഇപ്പോഴാണ് മോസസ് തന്റെ ഭാര്യമാരോട് ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടത് . സാമ്ബത്തികാവസ്ഥ മോശമായതോടെ 2 ഭാര്യമാര്‍ മോസസിനെ ഉപേക്ഷിച്ചു പോയി.
തന്റെ ഭാര്യമാരെല്ലാം ഒരേ വീട്ടിലാണ് താമസിക്കുന്നത് .മോസസിന്റെ ഏറ്റവും ഇളയ ഭാര്യയാണ് ജൂലിക്ക. 11 കുട്ടികളാണ് ജൂലിക്കയ്‌ക്ക് മാത്രം ഉള്ളത്. ഇളയ മകന് 6 വയസാണ് പ്രായം . ആരോഗ്യം മോശമായതിനാല്‍ പഴയതുപോലെ കഠിനാധ്വാനം ചെയ്യാന്‍ കഴിയാത്തതാണ് കുടുംബത്തിന്റെ സാമ്ബത്തിക സ്ഥിതി മോശമാകാനുള്ള കാരണമെന്ന് മോസസ് പറയുന്നു.

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.
മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം