ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറിയത് അപൂര്‍വ ഹിമാലയന്‍ ഔഷധമായ ‘കീഡ ജഡി’ ശേഖരിക്കുന്നതിന് വേണ്ടിയെന്ന് ഇന്‍ഡോ-പസഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട്. ചൈനയില്‍ വന്‍ വിലകൂടിയ ഔഷധമാണ് കോര്‍ഡിസെപ്‌സ്. കാറ്റര്‍പില്ലര്‍ ഫംഗസ് അല്ലെങ്കില്‍ ഹിമാലയന്‍ ഗോള്‍ഡ് എന്നും ഈ ചെടി അറിയപ്പെടുന്നെന്ന്.
ചൈനയിലും നേപ്പാളിലും ഔഷധ സസ്യം ‘യാര്‍സഗുംബ’ എന്നും ഇന്ത്യയില്‍ ‘കീഡ ജഡി’ എന്നുമാണ് ഇവ അറിയപ്പെടുന്നത്. കോര്‍ഡിസെപ്‌സ് അഥവാ കാറ്റര്‍പില്ലര്‍ ഫംഗസിന്റെ ശാസ്ത്രീയ നാമം ‘ഒഫിയോകോര്‍ഡിസെപ്‌സ് സിനെന്‍സിസ്’ എന്നാണ്. കോര്‍ഡിസെപ്‌സ് സാധാരണയായി തെക്കുപടിഞ്ഞാറന്‍ ചൈനയിലെയും ഇന്ത്യന്‍ ഹിമാലയത്തിലെയും പീഠഭൂമിയുടെ ഉയര്‍ന്ന പ്രദേശത്താണ് കണ്ടുവരുന്നത്. ഐപിസിഎസ്സി റിപ്പോര്‍ട്ട് അനുസരിച്ച്, ഔഷധ സസ്യം തേടി ചൈനീസ് സൈനികര്‍ അരുണാചല്‍ പ്രദേശില്‍ അനധികൃതമായി എത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ ഇതിന് കിലോയ്ക്ക് ഏകദേശം 10-12 ലക്ഷം രൂപയാണ് വില. ചൈനയാണ് ഇതിന്റെ ഏറ്റവും വലിയ കയറ്റുമതിക്കരും ഉത്പാദകരും. ഐപിസിഎസ്സി റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കോര്‍ഡിസെപ്സ് വിളവെടുപ്പ് ചൈനയില്‍ കുറഞ്ഞു. വംശനാശ ഭീഷണിയും വിലക്കൂടുതലും കൊണ്ട് പ്രത്യേക പാസുള്ളവര്‍ക്ക് മാത്രമേ ഇത് ശേഖരിക്കാന്‍ അനുവാദമുള്ളു. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനം കുറഞ്ഞതുമില്ല. ഇതാണ് നുഴഞ്ഞുകയറ്റത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406