ബന്ധുവായ പെണ്‍കുട്ടി പ്രണയത്തിലായ വ്യക്തിയുടെ കാര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ കത്തിയമര്‍ന്നത് പാര്‍ക്കിംഗ് ഏരിയയിലെ 20 കാറുകള്‍. തിങ്കളാഴ്ച ഡല്‍ഹിയിലെ സുഭാഷ് നഗറിലാണ് സംഭവം. സുഭാഷ് നഗറിലെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗ് യാര്‍ഡിലുണ്ടായ അഗ്നിബാധയില്‍ കാറുകള്‍ പൂര്‍ണമായും കത്തി നശിച്ചതിന്റെ കാരണം തിരഞ്ഞ് നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന കണ്ടെത്തലില്‍ എത്തിയത്.
23 വയസുകാരനായ യാഷ് അറോറ എന്ന യുവാവാണ് കാറുകള്‍ക്ക് തീവച്ചതെന്ന് ഡല്‍ഹി പൊലീസ് കണ്ടെത്തി. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി ഒരു മണിക്കൂറോളം പരിശ്രമിച്ചതിന് ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. നാട്ടുകാരും പാര്‍ക്കിംഗ് ഏരിയയിലെ ജീവനക്കാരും ചേര്‍ന്ന് തീ അണയ്ക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അവര്‍ക്ക് പൂര്‍ണമായി തീ അണയ്ക്കാന്‍ സാധിച്ചിരുന്നില്ല.
ഡല്‍ഹി കോര്‍പ്പറേഷന്‍റെ മള്‍ട്ടി ലെവല്‍ പാര്‍ക്കിംഗിലേക്ക് തിങ്കളാഴ്ച രാവിലെ ഹോണ്ട സിആര്‍വിയിലാണ് യഷ് അറോറ എത്തുന്നത്. ഇവിടെ എത്തിയ യഷ് പാര്‍ക്ക് ചെയ്ത വാഹനങ്ങളിലൊന്നായ ബന്ധുവായ പെണ്‍കുട്ടിയുടെ കാമുകന്‍റെ കാറിന്‍റെ ടയറിന് തീയിടുകയായിരന്നു. ഇതിന് ശേഷം ഇവിടെ നിന്നു യഷ് പോയതിനു ശേഷം ടയറിലെ തീ മറ്റ് വാഹനങ്ങളിലേക്കും പടരുകയായിരുന്നു.

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്







