നാഷണൽ സര്‍വീസ് സ്കീമിന്റെ നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് ജില്ലയില്‍ നിന്ന് പിണങ്ങോട് ഡബ്ല്യൂ.ഒ.എച്ച്.എസ് സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍ കെ.എസ് ആവണിയെ തെരഞ്ഞെടുത്തു. നാഷണൽ സർവീസ് സ്കീമിന്റെ ജില്ലാതല മീഡിയ വിങ് ലീഡർ കൂടിയാണ് ആവണി. ജില്ലയിൽ നടത്തിയ ലീഡർഷിപ്പ് ക്യാമ്പിലെ മികച്ച പ്രകടനവും ജില്ലാതലത്തിൽ നടത്തിയ പരിപാടികളിലെ പങ്കാളിത്തവുമാണ് ഈ നേട്ടത്തിന് ആവണിയെ അർഹയാക്കിയത്. സെപ്റ്റംബര്‍ 18 മുതല്‍ 24 വരെ തഞ്ചാവൂരിൽ നടക്കുന്ന നാഷണല്‍ ഇന്റഗ്രേഷന്‍ ക്യാമ്പിലേക്ക് സംസ്ഥാനത്ത് നിന്ന് ആവണി ഉൾപ്പെടെ 10 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. പിണങ്ങോട് കൊയിലേരി വീട്ടില്‍ രാജീവന്‍ ഉഷ ദമ്പതികളുടെ മകളാണ്.

മരങ്ങള്‍ ലേലം
ബാണാസുര സാഗര്‍ ജലസേചന പദ്ധതിക്ക് കീഴിലെ കുറുമ്പാല ജലവിതരണ കനാല്‍ നിര്‍മാണ പ്രദേശത്തെ മരങ്ങള്‍ ജനുവരി എട്ടിന് രാവിലെ 11 ന് ജലസേചന വകുപ്പ് ഓഫീസ് പരിസരത്ത് പുനര്‍ലേലം ചെയ്യും. ഫോണ്‍- 04936 273598,







