കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെ കംഫർട്ട് സ്റ്റേഷൻ തയ്യാർ

കൽപ്പറ്റ നഗരത്തിൽ ആധുനിക സൗകര്യങ്ങളോടെയുള്ള സ്മാർട്ട് കംഫർട്ട് സ്റ്റേഷൻ തയ്യാർ. ജില്ലാ ആസ്ഥാനത്ത് ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി നിർമാണം പൂര്‍ത്തീകരിച്ച ടോയ്‌ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ടി. ജെ ഐസക് നിർവഹിച്ചു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് എല്ലാവിധ സൗകര്യങ്ങളോടുംകൂടി നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷൻ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് അദ്ദേഹം പറഞ്ഞു. കൽപ്പറ്റയിൽ നഗരസഭാ വികസനത്തിന്റെ ഭാഗമായി പണിപൂർത്തീകരിച്ച അമ്മൂസ് കോംപ്ലക്സ് റോഡ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വിദ്യാർഥികൾക്കും സ്ത്രീകൾക്കും യാത്രക്കാർക്കും സൗകര്യപ്രദമാകുന്ന രീതിയിൽ ഹരിതമാനദണ്ഡങ്ങൾ പാലിച്ച് ആധുനിക രീതിയിൽ നിർമ്മിച്ച കെട്ടിട്ടം പൊതുജനങ്ങൾക്ക് വലിയ ആശ്വാസമാണെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

റോഡ് നവീകരണം ഉൾപ്പെടെ 45 ലക്ഷം രൂപയുടെ നഗരസഭാ പ്ലാൻ ഫണ്ടും തനത് ഫണ്ടും വിനിയോഗിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. കെട്ടിട നിർമ്മാണത്തിനും റോഡ് നിർമ്മാണത്തിനും അണ്ടർഗ്രൗണ്ട് ടാങ്ക് നിർമ്മാണത്തിനുമായി 30 ലക്ഷം രൂപയും, റിയാക്ടർ മെഷീന് വേണ്ടി 15 ലക്ഷം രൂപയും ചെലവഴിച്ചു. അഞ്ച് കിലോലിറ്റർ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള ടാങ്ക് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. സീവേജ് ട്രീറ്റ്മെൻമെന്റ് പ്ലാന്റിന് വേണ്ടി സ്വീക്വൻസിങ് ബാച്ച് റിയാക്ടർ ടെക്നോളജി ഉപയോഗപ്പെടുത്തി നിർമിച്ച ടോയ്‌ലറ്റ് സംവിധാനത്തിന്റെ സാങ്കേതികവിദ്യ ആൻഡമാൻ കേന്ദ്രമായ കമ്പനിയുടേതാണ്. ഉപയോഗശേഷമുള്ള മലിനജലം മലിനീകരണ നിയന്ത്രണ ബോര്‍ഡ് നിഷ്കര്‍ഷിക്കുന്ന മാനദണ്ഡങ്ങൾ പാലിച്ച് ശുദ്ധീകരിക്കും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എയർ കണ്ടിഷണർ ബേ ബ്ലോക്കിൽ മൂന്ന് ഷിഫ്റ്റുകളിലായി ജോലിക്കാരുണ്ടാകും.

കൽപ്പറ്റ നഗരസഭ വൈസ് ചെയർപേഴ്സൺ സരോജിനി ഓടമ്പത്ത് അധ്യക്ഷയായ ഉദ്ഘാടന ചടങ്ങിൽ നഗരസഭ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.പി മുസ്തഫ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ മുജീബ് കേയംതൊടി, ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ആയിഷ പള്ളിയാൽ, പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ രാജാറാണി, വിദ്യാഭ്യാസ കലാകായിക സ്ഥിരംസമിചി അധ്യക്ഷൻ സി. കെ ശിവരാമൻ, നഗരസഭ ഡിവിഷൻ കൗൺസിലർ ഷെരീഫ, ജില്ലാ ടൗൺ പ്ലാനർ കെ. എസ് രഞ്ജിത്ത്, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഹർഷൻ, കൽപ്പറ്റ നഗരസഭാ അസിസ്റ്റന്റ് എൻജിനീയർ കെ. മുനവർ, കൽപ്പറ്റ നഗരസഭാ സെക്രട്ടറി എൻ.കെ അലി അസ്ഹർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

  യൂണിയൻ ബാങ്ക് മൊബൈൽ മെഡിക്കൽ യൂണിറ്റ് കൈമാറി.

യൂണിയൻ ബാങ്ക് സി.എസ്.ആര്‍ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ എമര്‍ജൻസി മെഡിക്കൽ മൊബൈൽ യൂണിറ്റ് വാഹനം ആരോഗ്യ വകുപ്പിന് കൈമാറി. കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ റീജ്യണൽ ഹെഡ് ഉഷയിൽ നിന്ന്

സികെആർഎം ബിഎഡ് കോളേജ് യൂണിയൻ സാക്ഷ്യം ഉദ്ഘാടനം ചെയ്തു.

പുൽപ്പള്ളി സികെ രാഘവൻ മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ സാക്ഷ്യം 2025 – 26 കോളേജ് യൂണിയനും ഫൈൻ ആർട്സ് ക്ലബ്ബും ഉദ്ഘാടനം ചെയ്തു. കോളേജ് യൂണിയന്റെ ഉദ്ഘാടനം യുവജന കമ്മീഷൻ ജില്ലാകോർഡിനേറ്ററും

കാർട്ടൂണിൽ തുടർച്ചയായി മാഹിസ്

തൊണ്ടർനാട്: മാനന്തവാടി ഉപജില്ലാ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനയിൽ തുടർച്ചയായി രണ്ടാം വർഷവും എ ഗ്രേഡോടു കൂടി ഒന്നാം സ്ഥാനം നേടി മാഹിസ്. പനമരം ക്രെസെന്റ് പബ്ലിക് സ്കൂൾ പത്താം തരം വിദ്യാർത്ഥിയായ

പെൻഷൻ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം സമർപ്പിക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമബോർഡിൽ നിന്ന് നിലവിൽ പെൻഷൻ കൈപ്പറ്റുന്ന ജില്ലയിലെ എല്ലാ പെൻഷൻക്കാരും ഈ വര്‍ഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് ഡിസംബർ 31നകം ജില്ലാ ഓഫീസിൽ ഹാജരാകക്കണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. Facebook

ജനങ്ങൾക്ക് ഭീഷണിയായ തേനിച്ച കൂട് നീക്കം ചെയ്ത് പൾസ് എമർജൻസി ടീം കേരള

മീനങ്ങാടി : പരുന്തുകളുടെ ആക്രമണത്തെ തുടർന്ന് തേനീച്ചക്കൂട് ഇളകിയതോടെ മീനങ്ങാടി അമ്പലപ്പടി മേഖലയിലെ ജനവാസ കേന്ദ്രങ്ങളിൽ ആളുകൾ പുറത്തിറങ്ങാൻ ഭീതിയിലായിരുന്നു. കഴിഞ്ഞദിവസം നിരവധി പേർക്കാണ് ​തേനീച്ചയുടെ കുത്തേറ്റത്ത്. വിദ്യാർത്ഥികൾ അടക്കമുള്ളവർക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ഫോറസ്റ്റ്

മൂലങ്കാവ് സ്കൂളിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം

മൂലങ്കാവ് ഗവ. ഹയർസെക്കന്ററി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കൾച്ചറൽ എക്സ്ചേഞ്ച് പ്രോഗ്രാം സംഘടിപ്പിച്ചു. വയനാടിന്റെ ചരിത്രവും സംസ്കാരവും ഐതിഹ്യവും കലയും നാട്ടറിവും പഠിക്കാൻ മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ ഗവ.ഹയർ സെക്കന്ററി സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.