ചൈനീസ് സൈന്യം അരുണാചൽപ്രദേശിൽ നുഴഞ്ഞുകയറിയത് കിലോയ്ക്ക് 12 ലക്ഷം രൂപ വില വരുന്ന കാറ്റര്‍പില്ലര്‍ ഫംഗസ് തേടി? പുറത്തുവരുന്ന റിപ്പോർട്ടുകൾ ഇങ്ങനെ.

ചൈനീസ് സൈന്യം ഇന്ത്യന്‍ പ്രദേശത്തേക്ക് കടന്നുകയറിയത് അപൂര്‍വ ഹിമാലയന്‍ ഔഷധമായ ‘കീഡ ജഡി’ ശേഖരിക്കുന്നതിന് വേണ്ടിയെന്ന് ഇന്‍ഡോ-പസഫിക് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷന്‍സിന്റെ റിപ്പോര്‍ട്ട്. ചൈനയില്‍ വന്‍ വിലകൂടിയ ഔഷധമാണ് കോര്‍ഡിസെപ്‌സ്. കാറ്റര്‍പില്ലര്‍ ഫംഗസ് അല്ലെങ്കില്‍ ഹിമാലയന്‍ ഗോള്‍ഡ് എന്നും ഈ ചെടി അറിയപ്പെടുന്നെന്ന്.
ചൈനയിലും നേപ്പാളിലും ഔഷധ സസ്യം ‘യാര്‍സഗുംബ’ എന്നും ഇന്ത്യയില്‍ ‘കീഡ ജഡി’ എന്നുമാണ് ഇവ അറിയപ്പെടുന്നത്. കോര്‍ഡിസെപ്‌സ് അഥവാ കാറ്റര്‍പില്ലര്‍ ഫംഗസിന്റെ ശാസ്ത്രീയ നാമം ‘ഒഫിയോകോര്‍ഡിസെപ്‌സ് സിനെന്‍സിസ്’ എന്നാണ്. കോര്‍ഡിസെപ്‌സ് സാധാരണയായി തെക്കുപടിഞ്ഞാറന്‍ ചൈനയിലെയും ഇന്ത്യന്‍ ഹിമാലയത്തിലെയും പീഠഭൂമിയുടെ ഉയര്‍ന്ന പ്രദേശത്താണ് കണ്ടുവരുന്നത്. ഐപിസിഎസ്സി റിപ്പോര്‍ട്ട് അനുസരിച്ച്‌, ഔഷധ സസ്യം തേടി ചൈനീസ് സൈനികര്‍ അരുണാചല്‍ പ്രദേശില്‍ അനധികൃതമായി എത്തിയത്.
അന്താരാഷ്ട്ര വിപണിയില്‍ ഇതിന് കിലോയ്ക്ക് ഏകദേശം 10-12 ലക്ഷം രൂപയാണ് വില. ചൈനയാണ് ഇതിന്റെ ഏറ്റവും വലിയ കയറ്റുമതിക്കരും ഉത്പാദകരും. ഐപിസിഎസ്സി റിപ്പോര്‍ട്ട് പ്രകാരം, കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കോര്‍ഡിസെപ്സ് വിളവെടുപ്പ് ചൈനയില്‍ കുറഞ്ഞു. വംശനാശ ഭീഷണിയും വിലക്കൂടുതലും കൊണ്ട് പ്രത്യേക പാസുള്ളവര്‍ക്ക് മാത്രമേ ഇത് ശേഖരിക്കാന്‍ അനുവാദമുള്ളു. എന്നാല്‍ ഇന്ത്യയില്‍ ഇതിന്റെ ഉത്പാദനം കുറഞ്ഞതുമില്ല. ഇതാണ് നുഴഞ്ഞുകയറ്റത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു.

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.

ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്

ബാലാവകാശ വരാഘോഷത്തിന് തുടക്കമായി

വനിതാ ശിശു വികസന വകുപ്പ്, സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍, ജില്ലാ ശിശുസംരക്ഷണ യൂണിറ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ ബാലാവകാശ വരാഘോഷത്തിന് തുടക്കമായി. വൈത്തിരി ജി.എച്ച്.എച്ച്.എസില്‍ നടന്ന പരിപാടി ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം

ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു

ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയില്‍ നടന്ന ശിശുദിനാഘോഷ പരിപാടിയില്‍ ഉജ്ജ്വല ബാല്യം പുരസ്‌കാര ജേതാക്കളെ ആദരിച്ചു. വ്യത്യസ്ത മേഖലയില്‍ കഴിവ് പ്രകടിപ്പിച്ച കുട്ടികളെ പ്രോത്സാഹിപ്പിക്കാന്‍ വനിതാ ശിശുവികസന വകുപ്പ് നല്‍കുന്ന ഉജ്ജ്വലബാല്യം പുരസ്‌കാരത്തിന്

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; തിരുവനന്തപുരം സ്വദേശി പിടിയില്‍

മേപ്പാടി: മകന് ഇന്ത്യന്‍ റെയില്‍വേയില്‍ ജോലി ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പിതാവില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ തിരുവനന്തപുരം സ്വദേശി പിടിയില്‍. പേരൂര്‍കട, വേറ്റിക്കോണം, തോട്ടരികത്ത് വീട്, ആര്‍. രതീഷ് കുമാറി(40)നെയാണ് മേപ്പാടി

തദ്ദേശ തെരഞ്ഞെടുപ്പ്: ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തമാക്കണം

ജില്ലയില്‍ ഡിസംബര്‍ 11 നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം പാലിച്ച് മാലിന്യ മുക്തവും പ്രകൃതി സൗഹൃദപരമായും നടപ്പാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. തെരഞ്ഞെടുപ്പ്

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി

കര്‍ണാടക ബെല്ലാരി ജില്ലാ സ്റ്റേഡിയത്തില്‍ നവംബര്‍ 19 വരെ നടക്കുന്ന അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലിയിലും ഡിസംബര്‍ 8 മുതല്‍ 16 വരെ യു.പി ബറേലിയിലെ ജാറ്റ് റെജിമെന്റല്‍ സെന്ററില്‍ സൈനികരുടെയും വിമുക്തഭടന്മാരുടെയും ആശ്രിതര്‍ക്കായി നടക്കുന്ന

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.