ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് മാര്‍ച്ച് 31 മുതല്‍ പൂര്‍ണമായും പ്രവര്‍ത്തന രഹിതമാകുമെന്ന് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആദായ നികുതി നിയമപ്രകാരം 2023 മാര്‍ച്ച് 31 നുള്ളില്‍ തന്നെ നിര്‍ബന്ധമായും പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കണം എന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ അസം, ജമ്മു-കശ്മീര്‍, മേഘാലയ എന്നിവിടങ്ങളില്‍ നിന്ന് ഉള്ളവരെയും, 80 വയസിന് മുകളില്‍ പ്രായം ഉള്ളവരെയും ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ നിരവധി പ്രശ്‍നങ്ങള്‍ ഉണ്ടാകുമെന്നും ആദായനികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതം ആയാല്‍ ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കില്ല. കൂടാതെ മുടങ്ങിക്കിടക്കുന്ന റിട്ടേണ്‍സും ലഭിക്കാതെ വരും. പാന്‍ കാര്‍ഡ് പ്രവര്‍ത്തന രഹിതമായാല്‍ നിങ്ങളില്‍ നിന്ന് കൂടുതല്‍ നികുതി പിടിക്കാനും സാധ്യതയുണ്ട്. കൂടാതെ എല്ല ബാങ്കുകളിലും പാന്‍ കാര്‍ഡ് നിര്‍ബന്ധം ആയതിനാല്‍ ബാങ്ക് ഇടപാടുകളിലും തടസം നേരിടും.
.
http://www.incometaxindiaefiling.gov.in/aadhaarstatus എന്നാ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
2.പെര്‍മെനന്റ് അക്കൗണ്ട് നമ്ബര്‍ (പാന്‍)നല്‍കുക
3. ആധാര്‍ നമ്ബര്‍ നല്‍കുക
4. ആധാര്‍ കാര്‍ഡില്‍ നല്‍കിയിരിയ്ക്കുന്ന പേര് നല്‍കുക.
5. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്തിരിയ്ക്കുന്ന മൊബൈല്‍ നമ്ബര്‍ നല്‍കുക.
6. View link Aadhaar status എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക

സ്പോട്ട് അഡ്മിഷന്‍
കല്‍പ്പറ്റ ഗവ ഐ.ടി.ഐയില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 17 മുതല്‍ 19 വരെ സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ഐ.ടി.ഐയില്‍ എത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍- 9995914652, 9961702406