ബോളിവുഡാകെ കാത്തിരിക്കുന്ന ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍. ദീപിക പദുക്കോണ്‍ നായികയാവുന്ന ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. പത്താനിലെ ആദ്യത്തെ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ വലിയ പ്രതിഷേധം ചിത്രത്തിനെതിരെ ഉയര്‍ന്നിരുന്നു. ദീപിക ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങളും ബി.ജെ.പി മന്ത്രിമാരും പരസ്യമായി തന്നെ രംഗത്തെത്തി.
എന്നാല്‍ ഇത് ഒരു തരത്തില്‍ ചിത്രത്തിന് പ്രൊമോഷനാവുകയും ചെയ്തു. ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ചക്കാരെ നേടുന്ന ഇന്ത്യയിലെ വീഡിയോ ഗാനമെന്ന റെക്കോഡാണ് ഷാരൂഖ് ചിത്രത്തിലെ ബേഷരം രംഗ് എന്ന പാട്ട് സ്വന്തമാക്കിയത്. സംഘപരിവാര്‍ കേന്ദ്രങ്ങളുടെ ബോയ്‌കോട്ടും ആ ഗാനം കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിന് കാരണമായിട്ടുണ്ടാവുമെന്നാണ് വിലയിരുത്തലുകള്‍.
ഇതിന് പിന്നാലെ മറ്റൊരു നേട്ടം കൂടി ചിത്രം സ്വന്തമാക്കിയിരിക്കുകയാണ്. പത്താന്റെ ഒ.ടി.ടി റൈറ്റ്‌സ് ആമസോണ്‍ പ്രൈം സ്വന്തമാക്കി. 100കോടി രൂപയ്ക്കാണ് പത്താന്റെ ഒ.ടി.ടി റൈറ്റ്‌സ് ആമസോണ്‍ സ്വന്തമാക്കിയത്. 250കോടിരൂപയാണ് ചിത്രത്തിന്റെ മുതല്‍ മുടക്ക്. ചിത്രം ഒ.ടി.ടിയില്‍ മാര്‍ച്ച് അവസാന വാരമോ ഏപ്രില്‍ ആദ്യമോ എത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ഷാരൂഖാന് മാത്രമല്ല തുടര്‍പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന യഷ് രാജ് ഫിലിംസിനും ഒരു മടങ്ങിവരവ് നല്‍കുമെന്നാണ് കരുതപ്പെടുന്നത്.
ശ്രീധര്‍ രാഘവനും അബ്ബാസ് തൈരേവാലയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്. സിദ്ധാര്‍ത്ഥ് ആനന്ദിന്റേതാണ് കഥ. സത്ജിത് പൗലോസ് ക്യാമറയും ആരിഫ് ഷെയ്ഖ് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കുന്നത് വിശാല്‍-ശേഖര്‍ ടീമാണ്.

കരടിപ്പാറ അങ്കണവാടിയിൽ ശ്രേയസ് ശിശുദിനാഘോഷം സംഘടിപ്പിച്ചു.
ശ്രേയസ് പാമ്പള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കരടിപ്പാറ അങ്കണവാടിയിൽ സംഘടിപ്പിച്ച ശിശുദിനാഘോഷം യൂണിറ്റ് ഡയറക്ടർ ഫാ.ജോസഫ് മാത്യു ചേലംപറമ്പത്ത് ഉദ്ഘാടനം ചെയ്തു.തങ്കമണി ടീച്ചർ അധ്യക്ഷത വഹിച്ചു.വിവിധ കലാ കായിക മത്സരങ്ങൾ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി.യൂണിറ്റ്







