പിണങ്ങോട് : ജിനചന്ദ്ര മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും നീലിക്കണ്ടി മൊയ്തീൻ സാഹിബ് റണ്ണേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള വയനാട് ജില്ലാ ഫുട്ബോൾ അസോസിയേഷൻ പിണങ്ങോട് ചോലപ്പുറം ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന ജില്ലാ എ ഡി വിഷൻ ലീഗ് ഫുട്ബോൾ ടൂർണ്ണമെന്റ് വയനാട് യുണൈറ്റഡ് എഫ് സി യുടെ ആതിഥേയത്തിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ പ്രമുഖ എ ഡിവിഷൻ ടീമുകളായ
ജുവൈന്റ്സ്
മേപ്പാടി,
ലെവൻ ബ്രദേഴ്‌സ് മുണ്ടേരി,
സോക്കർ ഒളിമ്പിയ മീനങ്ങാടി,
അക്ഷരമിത്ര മീനങ്ങാടി,
വയനാട് യുണൈറ്റഡ് എഫ്സി പിണങ്ങോട്,
ട്രൈബൽ സ്പോർട്സ് അക്കാദമി മീനങ്ങാടി,
ഡയാന ജൂനീയേഴ്‌സ് അമ്പലവയൽ, എന്നീ ഏഴ് ടീമുകളാണ് മത്സരത്തിലുള്ളത്.
ഈ ടൂർണമെന്റിൽ 21 ദിവസത്തോളം കളി ഉത്സവമൊരുക്കുമെന്ന് സംഘാടകർ അറിയിച്ചു.
വെങ്ങപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ രേണുക പതാക ഉയർത്തി വാർഡ് മെമ്പർ അനിത ചോലപ്പുറം ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി പി എസ് പ്രവീൺ, കെ എഫ് എ മെമ്പർ പി കെ ഷാജി സി കെ ഷമീംബക്കർ ,
അസീസ് കുന്നത്ത്, ഗോവിന്ദൻ നായർ, ടോമി തെക്കുംതറ,
കെ മുരളിധരൻ എന്നിവർ സംസാരിച്ചു.
കെ കെ നൗഷാദ് സ്വാഗതവും, കെ മുത്തലിബ് നന്ദിയും പറഞ്ഞു ഉദ്ഘാടനമത്സരത്തിൽ വയനാട് യുണൈറ്റഡ് എഫ്
സി അക്ഷരമിത്ര മീനങ്ങാടിയെ എതിരില്ലാത്ത ആറ് ഗോളുകൾക്ക് പരാജയപ്പെടുത്തി.
ഇന്ന് സോക്കർ ഒളിമ്പിയ മീനങ്ങാടിയും ഡയാന ജൂനിയേർസ് അമ്പലവയലും തമ്മിലായിരിക്കും മത്സരം.