സൊമാറ്റോയില്‍ ഈ വര്‍ഷം ഏറ്റവുമധികം ഓര്‍ഡര്‍ നടത്തിയ ആള്‍ ആരെന്നറിയാമോ?

ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ഇന്ന് വ്യാപകമാണ്. പ്രത്യേകിച്ച് നഗരങ്ങളെ കേന്ദ്രീകരിച്ചാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി സര്‍വീസുകള്‍ കാര്യമായും പ്രവര്‍ത്തിക്കുന്നത്. നഗരങ്ങളിലാണെങ്കില്‍ മിക്ക വീടുകളിലും എല്ലാവരും ജോലിക്ക് പോകുന്നവരോ പഠിക്കുന്നവരോ ആയിരിക്കും. അങ്ങനെ വരുമ്പോള്‍ പാചകത്തിന് വേണ്ടി അധികസമയം നീക്കിവയ്ക്കാനും ഇവര്‍ക്ക് സാധിക്കില്ല.

ഈ സാഹചര്യത്തിലാണ് ഓണ്‍ലൈൻ ഫുഡ് ഡെലിവെറി ആപ്പുകളുടെ സഹായം അധികപേരും തേടുന്നത്. ഇഷ്ടമുള്ള ഭക്ഷണം വീട്ടുവാതില്‍ക്കലെത്തുന്ന സൗകര്യം മിക്കവരും ഉപയോഗപ്പെടുത്തുന്നു എന്നുതന്നെ പറയാം.
ഇന്ത്യയിലാണെങ്കില്‍ സ്വിഗ്ഗി, സൊമാറ്റോ എന്നീ ആപ്പുകള്‍ തന്നെയാണ് വലിയ രീതിയില്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും കഴിയുമ്പോള്‍ തങ്ങളുടെ പ്രവര്‍ത്തനം, നേട്ടങ്ങള്‍ എന്നിവയെല്ലാം വിലയിരുത്തി സ്വിഗ്ഗിയും സൊമാറ്റോയും വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പുറത്തിറക്കാറുണ്ട്.

ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ച ഭക്ഷണത്തെ കുറിച്ചെല്ലാമാണ് അധികവും ഇവര്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ സൊമാറ്റോ പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടില്‍ രാജ്യത്ത് തന്നെ സൊമാറ്റോയിലൂടെ ഏറ്റവുമധികം ഓര്‍ഡറുകള്‍ നടത്തിയിരിക്കുന്ന വ്യക്തിയെ കുറിച്ചും പങ്കുവച്ചിരിക്കുകയാണ്. ഇദ്ദേഹത്തിന്‍റെ ഓര്‍ഡറുകളുടെ കണക്ക് പരിശോധിച്ചാല്‍ ശരാശരി ഓരോ ദിവസവും 9 ഓര്‍ഡറെങ്കിലും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
ദില്ലി സ്വദേശിയായ അങ്കൂര്‍ ആണ് ഇത്രയധികം ഓര്‍ഡറുകള്‍ സൊമാറ്റോയിലൂടെ നടത്തിയിരിക്കുന്നതത്രേ. രാജ്യത്തെ ഏറ്റവും വലിയ ‘ഫൂഡീ’ എന്ന ബഹുമതി തങ്ങള്‍ ഇദ്ദേഹത്തിന് നല്‍കുകയാണെന്നാണ് സൊമാറ്റോ റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതുപോലെ തന്നെ ഈ വര്‍ഷം ഓഫറുകളിലൂടെ ഏറ്റവുമധികം പണം ലാഭിച്ച വ്യക്തിയെ കുറിച്ചും റിപ്പോര്‍ട്ട് സൂചന നല്‍കിയിരിക്കുന്നു. മുംബൈ സ്വദേശിയാണത്രേ ഇദ്ദേഹം. കേട്ടാല്‍ അവിശ്വസനീയമായ അത്രയും തുകയാണ് ഇദ്ദേഹം ഓഫറുകളിലൂടെ ലാഭിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ടര ലക്ഷം രൂപയോളം വരുമിത്!
പശ്ചിമബംഗാളിലെ രാജ് ഗഞ്ചിലുള്ളവരാണത്രേ സൊമാറ്റോയിലൂടെ ഏറ്റവുമധികം ഓഫറുകള്‍ സ്വന്തമാക്കിയിട്ടുള്ളത്. ആപ്പിലൂടെ ഏറ്റവുമധികം ഓര്‍ഡര്‍ ചെയ്യപ്പെട്ടിട്ടുള്ളത് ബിരിയാണ് തന്നെയാണ്. ബിരിയാണി കഴിഞ്ഞാല്‍ പിന്നെ ഏറ്റവുമധികം പേര്‍ തെരഞ്ഞെടുത്തിരിക്കുന്ന വിഭവം പിസയാണ്.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.

ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല

ഭാര്യയേയും,ഭാര്യ മാതാവിനേയും ആക്രമിച്ചു; പോലീസിനും മർദനം; യുവാവ് അറസ്റ്റിൽ

മേപ്പാടി: ഭാര്യയെയും ഭാര്യയുടെ അമ്മയെയും ഉപദ്രവിച്ചെന്ന പരാതിപ്രകാരം യുവാവിനെ കസ്റ്റഡിയിലെടുക്കാൻ ചെന്ന പോലീസുകാരെ ആക്രമിച്ചു പരിക്കേ ൽപ്പിച്ചു. മേപ്പാടി പോലീസ് ‌സ്റ്റേഷനിലെ എസ്.ഐ പി.രജിത്ത്, സിവിൽ പോലീസ് ഓഫീസർ എഫ്. പ്രമോദ് എന്നിവരെയാണ് തൃക്കൈപ്പറ്റ,

സൗദി അറേബ്യയിൽ ഇനി ഗൂഗിൾ പേ സേവനവും, വ്യക്തമാക്കി സൗദി സെൻട്രൽ ബാങ്ക്

സൗദി അറേബ്യ: സൗദി അറേബ്യയിൽ ഗൂഗിൾ പേ സേവനത്തിന് ഔദ്യോഗിക തുടക്കം. റിയാദ് എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ നടന്ന മണി 20/20 മിഡിൽ ഈസ്റ്റ് പരിപാടിക്കിടെ സൗദി അറേബ്യയിൽ ഗൂഗിൾ പേ ആരംഭിക്കുമെന്ന്

മനുഷ്യ വന്യജീവി സംഘർഷ ലഘുകരണ പരിപാടി, ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു.

കാവുംമന്ദം: മനുഷ്യ വന്യജീവി സംഘർഷം നിലനിൽക്കുന്ന പഞ്ചായത്തുകളിൽ തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പിലാക്കുന്ന വനംവകുപ്പിന്റെ ഹെൽപ്പ് ഡെസ്ക് തരിയോട് ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രവർത്തനമാരംഭിച്ചു. വനത്തോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങൾ വന്യജീവികളുടെ സാന്നിധ്യം

ജലവിതരണം മുടങ്ങും

ജല അതോറിറ്റിയുടെ കൽപ്പറ്റ മുനിസിപ്പാലിറ്റിയ്ക്ക് കീഴിൽ വരുന്ന സ്വർഗ്ഗകുന്ന് ജല ശുദ്ധീകരണ ശാല ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി യുഡബ്ല്യുഎസ്എസ് കൽപ്പറ്റ പരിധിയിൽ നാളെ (സെപ്റ്റംബർ 17) ജലവിതരണം മുടങ്ങും.

മരം ലേലം

എക്സൈസ് വകുപ്പിന് എക്സൈസ് കോംപ്ലക്സ് നിർമ്മിക്കുന്നതിനായി സുൽത്താൻ ബത്തേരിയിൽ അനുവദിച്ച സ്ഥലത്തെ മരങ്ങൾ ലേലം ചെയ്യുന്നു. മീനങ്ങാടിയിൽ പ്രവർത്തിക്കുന്ന എക്സൈസ് സുൽത്താൻ ബത്തേരി സർക്കിൾ ഓഫീസിൽ സെപ്റ്റംബർ 22 രാവിലെ 11ന് ലേലം നടക്കും. ഫോൺ: 04936

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.