കേരള മുസ്ലിം ജമാഅത്ത് സ്ഥാപക ദിനത്തിൽ പെരുന്തട്ട യൂണിറ്റിൽ നടന്ന പതാക ഉയർത്തൽ കെഎംജെ യൂണിറ്റ് പ്രസിഡൻ്റ് പി.കുഞ്ഞിമുഹമ്മദ് നിർവ്വഹിച്ചു. പരിപാടിയിൽ മഹല്ല് ഖത്തിബ് നൗഫൽ അഹ്സനി ,മഹല്ല് പ്രസിഡൻ്റ് പി.അസൈൻ ,സെക്രട്ടറി വി. കെ മൊയ്തീൻ ,മുഹമ്മദ് മാളിയേക്കൽ ,നഹീം എന്നിവർ പങ്കെടുത്തു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ