പുതുവത്സര ദിനത്തിൽ സംസ്ഥാനത്ത് എമ്പാടും വാഹനാപകട പരമ്പര; റോഡിൽ പൊലിഞ്ഞത് 10 ജീവനുകൾ: വിശദാംശങ്ങൾ വായിക്കാം.

പുതുവത്സര ദിനത്തില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിലായി പൊലിഞ്ഞത് 10 ജീവനുകള്‍. തിരുവനന്തപുരം, അടിമാലി, ആലപ്പുഴ, ഏനാത്ത്, തിരുവല്ല, കോഴിക്കോട്, കൊയിലാണ്ടി എന്നിവിടങ്ങളില്‍ നടന്ന വാഹനാപകടങ്ങളിലാണ് ഇത്രയും പേര്‍ക്ക് ജീവന്‍ നഷ്ടമായത്. ആലപ്പുഴയില്‍ പൊലീസ് വാഹനത്തില്‍ ബൈക്കിടിച്ച്‌ രണ്ടു യുവാക്കളാണ് മരിച്ചത്. തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ടുമറിഞ്ഞ് സൈനികന് ജീവന്‍ നഷ്ടമായി.
ആലപ്പുഴയില്‍ ജില്ലാ ക്രൈം റേക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പിയുടെ വാഹനത്തില്‍ ബൈക്കിടിച്ചാണ് അപകടമുണ്ടായത്. കോട്ടയം സ്വദേശികളായ ജസ്റ്റിന്‍, അലക്സ്‌ എന്നിവരാണ് മരിച്ചത്. പത്തനംതിട്ടയില്‍ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപം ബൈക്കും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ചിങ്ങവനം സ്വദേശി ശ്യാം, കുന്നന്താനം സ്വദേശി അരുണ്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. അടൂര്‍ ഏനാത്ത് നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച്‌ ‌ഏനാത്ത് സ്വദേശിയായ തുളസീധരന്‍ മരിച്ചു.
തിരുവനന്തപുരത്ത് രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ടു ജീവനുകളാണ് പൊലിഞ്ഞത്. കിളിമാനൂരില്‍ ബൈക്കിന്റെ നിയന്ത്രണം വിട്ടാണ് സൈനികനായ ആരോമല്‍ (25) മരിച്ചത്. ഉച്ചയോടെ മേല്‍പ്പുറത്ത് കാര്‍ മതിലില്‍ ഇടിച്ച്‌ ഒറ്റശേഖരമംഗലം സ്വദേശി വിജിന്‍ദാസും മരിച്ചു. കഴിഞ്ഞദിവസം കുളച്ചലിലെ കേറ്ററിങ് സര്‍വീസ് കഴിഞ്ഞ് ഇന്ന് രാവിലെ വീട്ടിലേക്ക് തിരിച്ചുവരവെയാണ് അപകടമുണ്ടായത്.
ഇടുക്കി അടിമാലിയില്‍ ബസ് മറിഞ്ഞാണ് ഒരു വിദ്യാര്‍ഥി മരിച്ചത്. മലപ്പുറം സ്വദേശിയായ മില്‍ഹാജാണ് മരിച്ചത്. വളാഞ്ചേരി റീജ്യണല്‍ കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റ് ബസാണ് പുലര്‍ച്ചെ ഒന്നരയോടെ അപകടത്തില്‍പ്പെട്ടത്. 70 അടി താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 40ലേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കോഴിക്കാട് കൊയിലാണ്ടിയില്‍ ബസ് ഇടിച്ച്‌ നെല്യാളി സ്വദേശി ശ്യമള (65)യ്ക്ക് ജീവന്‍ നഷ്ടമായി. ഇന്നു രാവിലെ പുതിയ ബസ് സ്റ്റാന്‍്റിന് സമീപമായിരുന്നു അപകടം. കോഴിക്കോട് കക്കോടിയില്‍ നടന്ന അപകടത്തില്‍ ബൈക്ക് യാത്രികനാണ് ജീവന്‍ നഷ്ടമായത്. കക്കോടി സ്വദേശി ചെറിയേടത്ത് ബിജുവാണ് മരിച്ചത്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

പത്തനംതിട്ട ളാഹയില്‍ പമ്ബയില്‍ നിന്നും തിരുവനന്തപുരത്തിന് പുറപ്പെട്ട കെ.എസ്.ആര്‍.ടി.സി ബസ് മറിഞ്ഞു. 15 ശബരിമല തീര്‍ഥാടകര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും നില ഗുരുതരലമല്ല. വയനാട് പിണങ്ങോട് പുഴക്കലില്‍ നിയന്ത്രണം വിട്ട വാന്‍ കടയിലേക്ക് ഇടിച്ചു കയറി. പടിഞ്ഞാറത്ത സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. ആര്‍ക്കും കാര്യമായ പരിക്കുകളില്ല. കടയുടെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

യുവ പ്രതിഭാ പുരസ്‌കാരം: അപേക്ഷ തിയതി ദീര്‍ഘിപ്പിച്ചു.

സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2024 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനുള്ള അപേക്ഷാ തിയതി സെപ്റ്റംബര്‍ 25 ന് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു. വ്യക്തിഗത അവാര്‍ഡിന് അതത് മേഖലകളിലെ 18 നും

ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം ; ഫോറസ്റ്റ് ഓഫീസര്‍ക്ക് സസ്പെൻഷൻ

വയനാട് സുഗന്ധഗിരി സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഫോറസ്റ്റ് ഓഫീസർക്ക് സസ്പെൻഷൻ. കെ കെ രതീഷ്‌ കുമാറിനെയാണ് സസ്പെൻഡ് ചെയ്തത്. വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറെ

സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷിക്കാം

മൃഗസംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഫാം സഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 10 മുതല്‍ 20 കറവ പശുക്കളെ വളര്‍ത്തുന്ന ഇടത്തരം ഡയറി ഫാമുകള്‍ നടത്തുന്ന കര്‍ഷകര്‍ക്ക് കന്നുകാലികളുടെ ആരോഗ്യ പരിപാലനം, പോഷകാഹാരം, ധാതുലവണ

ബേക്കറി നിര്‍മാണത്തില്‍ സൗജന്യ പരിശീലനം

കല്‍പ്പറ്റ പുത്തൂര്‍വയല്‍ എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ എന്‍.സി.വി.ഇ.റ്റി സര്‍ട്ടിഫിക്കറ്റോടെ ബേക്കറി നിര്‍മാണത്തില്‍ സൗജന്യ തൊഴില്‍ പരിശീലനം നല്‍കുന്നു. ബേക്കറി- കാറ്ററിംഗ് ഉത്പന്നങ്ങളായ ബര്‍ഗര്‍, സാന്‍വിച്ച്, പിസ, കേക്ക്, കപ്പ് കേക്ക്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.