വൈത്തിരി എന്‍ ഉര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ആനിമേറ്റര്‍, കൗണ്ടര്‍ സ്റ്റാഫ്, സെയില്‍സ് പേഴ്സണ്‍ എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത പ്ലസ് ടു. പ്രായപരിധി 41 വയസ്സ്. കൂടിക്കാഴ്ച ജനുവരി 12 ന് രാവിലെ 11 മുതല്‍ 3 വരെ എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം ഓഫീസില്‍ നടക്കും. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 9778783522, 9744046365.
*അപേക്ഷ ക്ഷണിച്ചു*
പട്ടിക വര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ ഗോത്രപാരമ്പര്യ കലകളുടെ തത്സമയ അവതരണം നടത്തുന്നതിന് പട്ടിക വര്‍ഗ്ഗ വിഭാഗത്തിലെ ഗോത്രപാരമ്പര്യ കഴിവുകളുള്ള വ്യക്തികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 500 രൂപ ദിവസവേദനം ലഭിക്കും. എന്‍ ഊര് ഗോത്രപൈതൃക ഗ്രാമം ഒരുക്കുന്ന ഇടത്ത് താമസിച്ച് പ്രവര്‍ത്തിക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ജനുവരി 15 നകം അപേക്ഷ സമര്‍പ്പിക്കണം. വിലാസം- സെക്രട്ടറി, എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം, കേരള വെറ്ററിനെറി ആന്റ് ആനിമല്‍, സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വയനാട്-673576. ഫോണ്‍: 9778783522.
*ടെണ്ടര്‍ ക്ഷണിച്ചു*
ഒരു വര്‍ഷത്തേക്ക് വൈത്തിരി എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് തോരാപന്തല്‍, എക്സിബിഷന്‍ ഇന്‍ഡോര്‍ സ്റ്റാള്‍, എല്‍.ഇ.ഡി അലങ്കാര വിളക്കുമാല, കസേര, വി.ഐ.പി ചെയര്‍, എം.എച്ച് ലൈറ്റ്, എല്‍.ഇ.ഡി പാര്‍ ലൈറ്റ് സിസ്റ്റം, മൈക്ക്, സൗണ്ട് സിസ്റ്റം, ജനറേറ്റര്‍ എന്നിവ വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജനുവരി 14 ന് വൈകീട്ടി 5 നകം എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി, കേരള വെറ്ററിനെറി ആന്റ് ആനിമല്‍, സയന്‍സ് യൂണിവേഴ്സിറ്റിക്ക് സമീപം, പൂക്കോട്, വയനാട്-673576 എന്ന വിലസത്തില്‍ ലഭിക്കണം. ഫോണ്‍: 9778783522, 9744046365.