ബൈജു തെക്കുംപുറത്ത് എഴുതി
മിഴി പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച
ഗസലുകളുടെ സമാഹാരമായ ‘ഹൃദയസാരംഗി’ തൃശൂർ സാഹിത്യ അക്കാദമിയിൽ നടന്ന മൊഴിമുറ്റം സാഹിത്യ വേദിയുടെ അഞ്ചാം പിറന്നാൾ സംഗമത്തിൽ വെച്ച് സാഹിത്യകാൻ രാജശേഖർ മേനോൻ പ്രകാശനം ചെയ്തു.
വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ബൈജു തെക്കുംപുറത്തിൻ്റെ മൗനത്തിൻ്റെ വേരുകൾ തേടി,
കാറ്റു മൂളിയ കവിതകൾ എന്നീ കവിതാ സമാഹരങ്ങൾക്കു ശേഷം
മൂന്നാമത്തെ പുസ്തകമാണ് മലയാളത്തിൽ അപൂർവ്വമായ ഗസലുകളുടെ ഈ സമാഹാരം

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള
കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്