ആറുമിനിറ്റ് വ്യത്യാസത്തില്‍ ഇരട്ടകള്‍ ജനിച്ചത് വ്യത്യസ്ത വര്‍ഷങ്ങളില്‍. അപൂര്‍വങ്ങളില്‍ അപൂര്‍വമായ സംഭവത്തിനാണ് ഈ പുതുവര്‍ഷം സാക്ഷ്യം വഹിച്ചത്.
അമേരിക്കയിലെ നോര്‍ത്ത് ടെക്സസിലാണ് സംഭവം. ക്ലിഫ് സ്കോട്ട്- കാലി ജോ സ്കോട്ട് ദമ്പതികള്‍ക്കാണ് മിനിറ്റുകളിലെ വ്യത്യാസത്തില്‍ ഇരട്ടപെണ്‍കുട്ടികള്‍ ജനിച്ചത്. ഇരുവരുടെയും ജനനതീയതിയും മാസവും ദിവസവും സമയവുമെല്ലാം വ്യത്യസ്തമാണ്.
ഗര്‍ഭിണിയായ കാലി ജോ സ്കോട്ടിനെ ടെക്സാസ് ഹെല്‍ത്ത് പ്രെസ്ബിറ്റീരിയന്‍ ഹോസ്പിറ്റലില്‍ ചെക്കപ്പിനായാണ് പ്രവേശിപ്പിച്ചത്. എന്നാല്‍ ശസ്ത്രക്രിയയിലൂടെ ആദ്യത്തെ പെണ്‍കുഞ്ഞിനെ ഡിസംബര്‍ 31 ന് 11:55 ന് പുറത്തെടുത്തു. തുടര്‍ന്ന് ജനുവരി 1 ന് 12.01 നായിരുന്നു അടുത്ത കുഞ്ഞിന്റെ ജനനം. ആനി ജോ, എഫി റോസ് എന്നിങ്ങനെയാണ് കുഞ്ഞുങ്ങള്‍ക്ക് പേരു നല്‍കിയിരിക്കുന്നത്. ആ ആശുപത്രിയില്‍ 2022 ല്‍ ജനിക്കുന്ന അവസാനത്തെ കുഞ്ഞായിരുന്നു ആനി ജോയെങ്കില് ആശുപത്രിയില്‍ 2023ല്‍ ജനിച്ച ആദ്യത്തെ കുഞ്ഞായി എഫി റോസും മാറി.
കുഞ്ഞുങ്ങളും അമ്മയും ആരോഗ്യവതികളാണെന്നും കുഞ്ഞുങ്ങള്ക്കിരുവര്ക്കും 5.5 പൗണ്ട് ഭാരമുണ്ടെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. രണ്ടുപേര്‍ക്കും രണ്ടു ദിവസം ജന്മദിനം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മാതാപിതാക്കള്‍ പറഞ്ഞു. ‘ഇത്തരമൊരു സംഭവം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അതിന് വേണ്ടി തയ്യാറെടുത്തിരുന്നില്ല. പ്രസവത്തിന് പറഞ്ഞതിനേക്കാള്‍ ഒരാഴ്ച മുമ്പാണ് കുഞ്ഞുങ്ങള്‍ ജനിച്ചത്’.
എല്ലാം പെട്ടന്നായിരുന്നെന്നും പിതാവ് ക്ലിഫ് സ്കോട്ട് പറഞ്ഞതായി FOX 5 Atlanta റിപ്പോര്‍ട്ട് ചെയ്തു. ഇരട്ടകളാണെങ്കിലും അവരുടെ വ്യക്തിത്വം നിലനിര്‍ത്താന്‍ ഇത് സഹായിക്കുമെന്നും മറ്റ് ചില ഇരട്ടക്കുഞ്ഞുങ്ങള്‍ക്ക് ലഭിക്കാത്ത സവിശേഷതയും അതുല്യതയും മക്കള്‍ക്ക് കിട്ടുന്നതില്‍ സന്തോഷമുണ്ടെന്നും മാതാപിതാക്കള്‍ പറയുന്നു.
ഏതാനും മിനിറ്റുകളുടെ വ്യത്യാസം ചില കാര്യങ്ങളില്‍ വലിയ പ്രശ്നങ്ങളുണ്ടാക്കാനും സാധ്യതയുണ്ട്. വയസ് രേഖപ്പെടുത്തുമ്പോള്‍ രണ്ടുപേരുടെയും രണ്ട് വര്‍ഷമാകുന്നത് ഭാവിയില്‍ ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും മാതാപിതാക്കള്‍ പറയുന്നു. എന്നിരുന്നാലും ഈഅപൂര്‍വ സംഭവത്തിലെ സന്തോഷം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും മാതാപിതാക്കള്‍ പറയുന്നു.