മസ്തിഷ്ക കാൻസറിന് പ്രതിരോധ വാക്‌സിൻ കണ്ടെത്തി; അർബുദ ചികിത്സാരംഗത്ത് പുത്തൻ പ്രതീക്ഷ

മസ്തിഷ്ക കാൻസറിനെ പ്രതിരോധിക്കാൻ അമേരിക്കയിലെ ശാസ്ത്രജ്ഞർ വാക്സിൻ കണ്ടുപിടിച്ചു. അർബുദ ചികിത്സാരംഗത്തു പുത്തൻ പ്രതീക്ഷകൾ നൽകുന്ന ഗവേഷണ ഫലമാണ് ബ്രിഗാം വനിതാ ആശുപത്രിയിലെ എം എസ് പിഎച്ച്ഡി ഡോക്ടർ ആയ ഖാലിദ് ഷായും സംഘവും കണ്ടെത്തിയിരിക്കുന്നത്. സെൽ തെറാപ്പിയിലൂടെ അർബുദ കോശങ്ങളെ മസ്തിഷ്കാർബുദത്തിനെതിരെ പ്രവർത്തിപ്പിക്കുകയാണ് വാക്‌സിൻ ചെയ്യുന്നത്.

ഇതിലൂടെ മസ്തിഷ്കത്തിലെ ട്യൂമർ ഇല്ലാതാക്കാകുകയും ശരീരത്തിന് ദീർഘകാലത്തെ പ്രതിരോധശക്തി നൽകുകയും ചെയ്യുന്നു. കൂടാതെ ഭാവിയിൽ മസ്തിഷ്കാർബുദത്തെ പ്രതിരോധിക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു. അതിതീവ്ര മസ്തിഷ്കാർബുദമായ ഗ്ലിയോബ്ലാസ്‌റ്റോമ ബാധിച്ച എലിയിൽ നടത്തിയ പരീക്ഷണം പൂർണ വിജയം ആയെന്നു ശാസ്ത്രജ്ഞർ അറിയിച്ചു. ശാസ്ത്ര ജേർണൽ ആയ സയൻസ് ട്രാൻസ്ലേഷണൽ മെഡിസിൻ മാസികയിലാണ് ഗവേഷണ വിവരങ്ങൾ പ്രസിദ്ധീകരിച്ചത്.

അർബുദ കോശങ്ങൾ അർബുദത്തിനെതിരെ പ്രവർത്തിക്കുകയും വാക്‌സിൻ ആവുകയും ചെയ്യുകയെന്ന ലളിതമായ ആശയമാണ് പ്രവർത്തികമാക്കിയതെന്നു സെന്റർ ഫോർ സ്റ്റം സെൽ ആൻഡ് ട്രാൻസ്ലേഷണൽ ഇമ്മ്യൂണോതെറാപ്പി ഡയറക്ടർ കൂടിയായ ഖാലിദ് ഷാ പറഞ്ഞു. പതിവ് രീതിക്ക് വ്യത്യസ്തമായി മൃത കോശങ്ങൾക്ക് പകരം സജീവ അർബുദ കോശങ്ങളെ ഉപയോഗിച്ചാണ് ഷായും സംഘവും ഗവേഷണം നടത്തിയത്.

അർബുദ കോശങ്ങൾ സഹ കോശങ്ങളെ കണ്ടെത്താൻ മസ്തിഷ്കത്തിലൂടെ ദീർഘദൂരം സഞ്ചരിക്കും. ഈ സവിശേഷതയെ പ്രയോജനപ്പെടുത്തിയാണ് സിർഐഎസ്‌പി ആർ സി എ എസ്‌ 9 എന്ന ടൂൾ ഉപയോഗിച്ചു അർബുദ കോശങ്ങളെ ആന്റി സെൽ ആക്കി മാറ്റിയത് . കൂടാതെ അർബുദ കോശങ്ങൾക്ക് ചുറ്റുമായി രണ്ട് പാളികൾ ഉള്ള സുരക്ഷാ കവചവും നിർമിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ആന്റി സെൽ ആക്കിയ അർബുദ കോശങ്ങളെ ഇല്ലാതാക്കാനും ഇത് വഴി സാധിക്കും.

മറ്റ് അർബുദങ്ങൾ ബാധിച്ച എലികളിലും സമാന വാക്‌സിൻ ഉപയോഗിച്ചു പരീക്ഷണം നടത്തി. കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവമായി മാറിയ ബേസ് എഡിറ്റിംഗ് സാങ്കേതികവിദ്യയെക്കുറിച്ച് അടുത്തിടെ വാർത്തകൾ പുറത്തു വന്നിരുന്നു. ലണ്ടണ്‍ ഗ്രേറ്റ് ഓര്‍മന്‍ഡ് സ്ട്രീറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് ഈ സാങ്കേതിക വിദ്യയിലൂടെ കാൻസർ ബാധിതയായ പതിമൂന്നൂകാരിയെ ജീവിതത്തിലേയ്ക്ക് തിരികെ എത്തിച്ചത്.

ബയോളജിക്കല്‍ എഞ്ചീനിയറിംഗിലൂടെ ബേസ് എഡിറ്റിംഗ് എന്ന സാങ്കേതിക വിദ്യയുപയോഗിച്ച് കണ്ടെത്തിയ ചികിത്സാ രീതിയാണ് അലീസ എന്ന പെണ്‍കുട്ടിയുടെ രക്താർബുദ ചികിത്സയ്ക്ക് വഴിത്തിരിവാകുകയും കുട്ടിയ്ക്ക് രോഗം പൂര്‍ണ്ണമായും ഭേദമാകാൻ കാരണമാകുകയും ചെയ്തത്. ബിബിസി റിപ്പോർട്ട് പ്രകാരം ചികിത്സ പൂർത്തിയായ ആറുമാസങ്ങള്‍ക്കിപ്പുറം രോഗത്തിന്റെ യാതൊരു ലക്ഷണവും അലീസയില്‍ ഇല്ല. എന്നിരുന്നാലും ഇപ്പോഴും ആശുപത്രി അധികൃതരുടെ നിരീക്ഷണത്തിലാണ് അലീസ.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.