കോട്ടത്തറ:വാളൽ യുപി സ്കൂളിൽ ഹൈടെക് പ്രഖ്യാപനം മാനേജർ എം.എ സാദിഖ് നിർവഹിച്ചു. പിടിഎ പ്രസിഡൻ്റ് ജോസ് ഞാറക്കുളം അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ സുരേഷ് ബാബുവാളൽ, ബിന്ദു ബാബു ,ലിസി.ടി മത്തായി, സി.കെ സേതു,എം.എ റംല, വിജയൻ.കെ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

കുടിക്കാഴ്ച്ച മാറ്റി.
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസിൽ ഓവർസീയർ തസ്തികയിലേക്ക് ജൂലൈ 14 ന് രാവിലെ 11 ന് നടത്താനിരുന്ന കുടിക്കാഴ്ച്ച മാറ്റിയതായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും.