കൽപ്പറ്റ :- വയനാട്ടിൽ സർക്കാർ തലത്തിൽ ടൂറിസത്തെ പ്രമോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ സർക്കാർ പറയുന്ന കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥ വൃന്ദം ജല രേഖയാക്കി മാറ്റുന്നു.ഉദ്യോഗസ്ഥർ അനാവശ്യ നിയമങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരികയാണ്. അടുത്തകാലങ്ങളിലായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റിന് പോകുന്ന ആളുകളുടെ അടുത്ത് അനാവശ്യമായി അയൽവാസികളുടെ എൻഒസി വേണമെന്ന് നിയമം ഉണ്ടാക്കി. ഈ നിയമം ആളുകൾ മിസ്യൂസ് ചെയ്യുകയാണ് പല ബിസിനസ് സ്ഥാപനങ്ങൾക്കെതിരെയും പ്രവർത്തിക്കുന്നതിന് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ഇതിനു പുറമെ ആണ് പല ഡിപ്പാർട്ട്മെന്റുകളിൽ നിന്നും പല രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നത്. ഇത് സർക്കാർ തലത്തിലും, ജില്ലാ കളക്ടർ നേരിട്ടും വേണ്ട നടപടി സ്വീകരിക്കണം എന്ന് വയനാട് ടൂറിസം അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവിശ്യപെട്ടു. പ്രസിഡന്റ് സൈദലവി കെ പി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനീഷ് B നായർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ സൈഫുള്ള വൈത്തിരി, അബ്ദുറഹ്മാൻ മാനന്തവാടി, അൻവർ മേപ്പാടി,സുബി ഗ്രീൻസ്, വർഗീസ് എ ഒ, മുനീർ കാക്കവയൽ, സജി വൈത്തിരി,സുമ പള്ളിപ്രം, ബാബു ബത്തേരി,മനോജ് , പ്രബിത ചുണ്ട എന്നിവർ സംസാരിച്ചു.

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും
ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍