സ്ത്രീധനത്തിനൊപ്പം നല്‍കിയത് പഴയ ഫര്‍ണിച്ചര്‍: വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറി; പോലീസ് കേസെടുത്തു

ഹൈദരാബാദ്: സ്ത്രീധനമായി നല്‍കിയ ഫര്‍ണിച്ചറുകള്‍ ഇഷ്ടപ്പെടാത്തതില്‍ വരന്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്നും പിന്‍മാറി. വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയ പഴയ ഫര്‍ണിച്ചറുകളാണെന്ന് ആരോപിച്ചാണ് വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയത്.

വരന്‍ എത്താത്തതിന്റെ കാരണം അന്വേഷിച്ച് വരന്റെ വീട്ടില്‍ പോയ തന്നോട് അവിടെയുള്ളവര്‍ മോശമായി പെരുമാറിയെന്നാണ് വധുവിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

തങ്ങള്‍ ആവശ്യപ്പെട്ട സാധനങ്ങള്‍ നല്‍കിയിട്ടില്ലെന്നും ഫര്‍ണിച്ചറുകളും പഴയതാണെന്നും അവര്‍ പറഞ്ഞു. അവര്‍ കല്യാണത്തിനെത്താന്‍ വിസമ്മതിച്ചു. വിവാഹത്തിന് എല്ലാം ബന്ധുക്കളെയും അതിഥികളെയും ക്ഷണിച്ച് ഒരു വലിയ വിരുന്ന് തന്നെ ഒരുക്കിയിരുന്നു. എന്നാല്‍ വരന്‍ വിവാഹത്തിനെത്തിയില്ലെന്ന് പിതാവ് കൂട്ടിച്ചേര്‍ത്തു.

സ്ത്രീധനമായി മറ്റ് സാധനങ്ങള്‍ക്കൊപ്പം ഫര്‍ണിച്ചറുകളും വരന്റെ വീട്ടുകാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഉപയോഗിച്ച ഫര്‍ണിച്ചറുകളാണ് വധുവിന്റെ വീട്ടുകാര്‍ നല്‍കിയത്. അിനാല്‍ വരന്റെ വീട്ടുകാര്‍ അത് നിരസിക്കുകയും വിവാഹദിവസം ഹാജരാകാതിരിക്കുകയും ചെയ്തുവെന്ന് പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് പറഞ്ഞു. ഐപിസിയിലെയും സ്ത്രീധന നിരോധന നിയമത്തിലെയും പ്രസക്തമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്‌തെന്നും പോലീസ് അറിയിച്ചു.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.