കല്‍പ്പറ്റ: 2022 ലെ സംസ്ഥാന റവന്യു അവാര്‍ഡ് പ്രഖ്യാപിച്ചു. വയനാട് ജില്ലാ കളക്ടര്‍ എ ഗീത ഐഎഎസ് സംസ്ഥാന തലത്തില്‍ മികച്ച കളക്ടറായും, ആര്‍ ശ്രീലക്ഷ്മി ഐ എ എസ് മികച്ച സബ് കളക്ടറായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച കളക്ട്രേറ്റ് വയനാടും, മികച്ച റവന്യൂ ഡിവിഷണല്‍ ഓഫീസ് മാനന്തവാടിയുമാണ്. വയനാട്ടിലെ മികച്ച വില്ലേജ് ഓഫീസര്‍മാരായി പുല്‍പ്പള്ളി വില്ലേജിലെ കെ.പി സാലി മോള്‍, നല്ലൂര്‍ നാട് വില്ലേജിലെ കെഎസ് ജയരാജ്, നടവയല്‍ വില്ലേജിലെ എം വി മാത്യു എന്നിവരെ തിരഞ്ഞെടുത്തു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി
കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ