ഭൂചലനം ജീവനെടുത്ത അമ്മയുടെ ഓർമ്മയ്ക്ക്…; ഒടുവിൽ അവളെ ദത്തെടുത്തു

അവളുടെ പൊക്കിൾക്കൊടി അമ്മ അഫ്രയുടെ ജീവനറ്റ ശരീരത്തിൽനിന്നു വേ‍ർപ്പെട്ടിരുന്നില്ല. പിറന്നപ്പോഴേ മാതാപിതാക്കളെയും സഹോദരങ്ങളെയും അവൾക്ക് നഷ്ടമായിക്കഴിഞ്ഞിരുന്നു…ഭൂകമ്പത്തിന്റെ ദുരന്തത്തിനിടയിലും പ്രതീക്ഷയുടെ മറുവാക്കായി പിറന്ന അവൾക്ക് ദൈവത്തിന്റെ അടയാളം എന്നർത്ഥം വരുന്ന ‘അയ’ എന്ന് ആശുപത്രി അധികൃതർ പേരുമിട്ടു.

ദുരിതങ്ങളുടെ നടുവിലേക്ക് പിറന്നുവീണ അവളെ ഒടുവിൽ മാതൃസഹോദരിയും ഭർത്താവും ഔദ്യോഗികമായി ദത്തെടുത്തു. ഡിഎൻഎ പരിശോധനയിൽ രക്തബന്ധത്തിലുള്ള ആളാണെന്ന് വ്യക്തമായതോടെയാണ് നടപടികൾ പൂർത്തിയാക്കി കുട്ടിയെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്. കുട്ടി ആരോ​ഗ്യവതിയായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു.
കുഞ്ഞിനെ ഏറ്റെടുത്ത ഖലീൽ അൽ-സവാദിയും ഭാര്യയും അവളുടെ അമ്മയുടെ ഓർമ്മയ്ക്കായി ‘അഫ്ര’ എന്ന് പേരുമിട്ടു.
‘അവളിപ്പോൾ ഞങ്ങളുടെ കുട്ടികളിൽ ഒരാളാണ്. എന്റെ മക്കളേക്കാൾ അവളെനിക്ക് പ്രിയപ്പെട്ടവളായിരിക്കും, കാരണം അവളുടെ അച്ഛന്റെയും അമ്മയുടെയും സഹോദരങ്ങളുടെയും ഓർമ്മ അവൾ നിലനിർത്തും’, ഖലീൽ പറയുന്നു.

കോണ്‍ക്രീറ്റ് കൂമ്പാരത്തിനടിയില്‍ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെയും കോരിയെടുത്ത് രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലേക്കോടുന്ന വീഡിയോ വൈറലായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന സമയത്ത് ഖലീലും സംഭവ സ്ഥലത്തുണ്ടായിരുന്നു.
കുഞ്ഞിനെ ദത്തെടുക്കാൻ തയ്യാറായി വിവിധ ഭാ​ഗങ്ങളിൽ നിന്ന് ആളുകളെത്തിയത് നന്ദിപൂർവ്വം ഓർക്കുന്നുണ്ടെങ്കിലും ആശുപത്രിയിലുണ്ടായിരുന്ന രണ്ടാഴ്ചയോളം കുട്ടിയെ ആരെങ്കിലും തട്ടിയെടുക്കുമോ എന്ന ഭയമായിരുന്നുവെന്നും ഖലീൽ പറയുന്നു. ഭൂകമ്പത്തിൽ ഖലീലിന്റെയും വീട് നഷ്ടപ്പെട്ടു. മൂന്ന് ദിവസങ്ങൾക്ക് ഇവർക്ക് ഒരു പെൺകുഞ്ഞും പിറന്നിരുന്നു.

ദുരിതങ്ങൾക്കിടയിലും കുഞ്ഞ് അഫ്രയ്ക്ക് ഏറ്റവും മികച്ചയിടം തങ്ങൾക്കൊപ്പമായിരിക്കുമെന്നും ഖലീൽ പറയുന്നു. കുടുംബത്തിലെ അച്ഛനും അമ്മയും നാല് സഹോദരങ്ങളെയും അടക്കമാണ് അഫ്രയ്ക്ക് നഷ്ടമായത്.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.