ടിപ്പു സുൽത്താന്‍റെ പേരിലെ വിവാദങ്ങൾ കൊഴുക്കുന്നു; നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറ

ബെം​ഗളൂരു: കർണാടകത്തിൽ ടിപ്പു സുൽത്താന്‍റെ പേരിൽ വിവാദങ്ങൾ കൊഴുക്കുമ്പോൾ പ്രതികരണവുമായി ടിപ്പുവിന്‍റെ അനന്തരാവകാശികൾ രംഗത്ത്. രാഷ്ട്രീയ നേട്ടങ്ങൾക്കോ വിവാദങ്ങൾക്കോ ടിപ്പു സുൽത്താന്‍റെ പേര് ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് ടിപ്പുവിന്‍റെ ഏഴാം തലമുറയിൽ പെട്ട സാഹേബ് സാദാ മൻസൂർ അലി പറഞ്ഞു.

കർണാടകത്തിൽ തെരഞ്ഞെടുപ്പ് കാലത്ത് ടിപ്പു സുൽത്താന്‍റെ പേര് എന്നും വിവാദ വിഷയമാണ്. ഏറ്റവുമൊടുവിൽ ഇത്തവണ തെരഞ്ഞെടുപ്പ് ടിപ്പുവിന്‍റെയും സവർക്കറുടെയും ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാകുമെന്ന് പറഞ്ഞത് ബിജെപി സംസ്ഥാനാധ്യക്ഷൻ നളിൻ കട്ടീലാണ്. ഒരു പടി കൂടി കടന്ന് ടിപ്പുവിന്‍റെ ആരാധകരെ അടിച്ചോടിക്കണമെന്നും കട്ടീൽ പറഞ്ഞു. ഇത്തരം പ്രസ്താവനകളിൽ മനംമടുത്തെന്നാണ് ടിപ്പു സുൽത്താന്‍റെ കുടുംബം പറയുന്നത്.‌

”ടിപ്പുവിനെ പാഠപുസ്തകത്തിൽ നിന്ന് നീക്കി, ടിപ്പു ജയന്തി വേണ്ടെന്ന് വച്ചു, ടിപ്പു എക്സ്പ്രസിന്‍റെ പേര് മാറ്റി, പ്രതിരോധത്തിലാകുമ്പോഴാണ് സർക്കാർ ടിപ്പു സുൽത്താന്‍റെ പേര് ഉയർത്തിക്കൊണ്ടുവരിക. ഇത് ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ട്.”- ടിപ്പുവിന്‍റെ കുടുംബം പറയുന്നു. ടിപ്പുവിന്‍റെ പേരിൽ അനാവശ്യവിവാദങ്ങളുണ്ടാക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ കുടുംബം ഒന്നാകെ തീരുമാനിച്ചിരിക്കുകയാണ്.

ഇനിയും ടിപ്പു സുൽത്താന്‍റെ പേര് പറഞ്ഞ് വിവാദമുണ്ടാക്കാൻ നോക്കിയാൽ കോടതി കയറേണ്ടി വരുമെന്നാണ് ടിപ്പു കുടുംബത്തിന്‍റെ മുന്നറിയിപ്പ്. ടിപ്പു ജയന്തി ആഘോഷിച്ചില്ലെങ്കിലും സാരമില്ല, ടിപ്പുവിന്‍റെ മരണം ബ്രിട്ടീഷുകാരുടെ കൈ കൊണ്ടായിരുന്നില്ല എന്നത് പോലുള്ള ചരിത്ര നിഷേധങ്ങളും വ്യാജപ്രചാരണങ്ങളും അവസാനിപ്പിക്കണമെന്നും ടിപ്പുവിന്‍റെ കുടുംബം ആവശ്യപ്പെടുന്നു.

ആയുർ സൗഖ്യം, പകർച്ചവ്യാധി പ്രതിരോധ ക്യാമ്പ് നടത്തി

കാവുംമന്ദം: മഴക്കാലത്ത് വർദ്ധിച്ചുവരുന്ന പകർച്ചവ്യാധികൾ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ തരിയോട് ഗ്രാമപഞ്ചായത്ത് ഗവ ട്രൈബൽ ആയുർവേദ ഡിസ്പെൻസറിയുടെ ആഭിമുഖ്യത്തിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സഹകരണത്തോടെ ആയുർസൗഖ്യം എന്ന പേരിൽ

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.