മുട്ടിൽ വാര്യാട് വാഹനാപകടംത്തിൽ രണ്ട് പേർ മരിച്ചു.
ഒരാൾക്ക് ഗുരുതര പരിക്ക്
ദേശീയപാതയിൽ കെ.എസ്.ആർ.ടി.സി.ബസ് ഓട്ടോയിലും സ്കൂട്ടിയിലും രണ്ട് കാറിലും ഇടിച്ച് അപകടത്തിൽപ്പെട്ടു.
ഓട്ടോ ഡ്രൈവർ എടപ്പെട്ടി വാക്കൽ വളപ്പിൽ ഷെരീഫ് (50). എടപ്പെട്ടി കോളനിയിലെ എടപ്പെട്ടി ചുള്ളി മൂല കോളനിയിലെ ചാമൻ്റെ ഭാര്യ അമ്മിണി (55) ,എന്നിവരാണ് മരിച്ചത്.
ഗുരുതരമായി പരിക്കേറ്റ പുള്ളി മൂല കോളനിയിലെ ശാരദ ( 55) യെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
അപകടത്തിൽ പരിക്കേറ്റരണ്ടു പേരെ കൈനാട്ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബൈക്ക് യാത്രക്കാരായ മീനങ്ങാടി മൂടക്കൊല്ലി. സ്വദേശി ശ്രീജിത്ത് (40) എന്നിവർക്കാണ് പരിക്കേറ്റത്.
പട്ടിക വർഗ്ഗ വികസന വകുപ്പിൻ്റെ കിറ്റ് വാങ്ങാൻ തെനേരിയിലേക്ക് രണ്ട് സ്ത്രീകളെയും കൊണ്ടുപോയ ഓട്ടോയാണ് അപകടത്തിൽ പ്പെട്ടത്.

മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി
വയനാട് മെഡിക്കൽ കോളജിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ കേരള കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ കോളേജിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലാ പ്രസിഡന്റ് ജോസഫ് കളപ്പുരക്കൽ ഉദ്ഘാടനം ചെയ്തു.മാനന്തവാടി നിയോജകമണ്ഡലം പ്രസിഡന്റ് ബിജു ഏലിയാസ് അധ്യക്ഷത