കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് 24 ലക്ഷം രൂപ വിലവരുന്ന സ്വർണം പിടികൂടി. ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർക്കോട് സ്വദേശി മുഹമ്മദ് ഷിഹാബുദ്ധീനിൽ നിന്നാണ് 439 ഗ്രാം സ്വർണം പിടിച്ചത്. സംശയം തോന്നിയതിനെ തുടർന്ന് യാത്രക്കാരന്റെ ബാഗേജ് പരിശോധിച്ചപ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ സ്വർണം കണ്ടെത്തിയത്. എമർജൻസി ലൈറ്റിൻ്റെ ബാറ്ററി ബോക്സിലും കാർട്ടൺ പെട്ടികളിലും ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. കുട്ടികളുടെ വസ്ത്രത്തിൻ്റെ ബട്ടണുകളുടെ രൂപത്തിലും സ്വർണം കണ്ടെടുത്തു.

ജില്ലാ പഞ്ചായത്ത്: മണ്ഡല വിഭജനത്തിന്റെ കരട് വിജ്ഞാപനം വെബ്സൈറ്റിൽ
വയനാട് ജില്ലാ പഞ്ചായത്തിൻ്റെ കരട് നിയോജകമണ്ഡല വിഭജന റിപ്പോർട്ട് സംബന്ധിച്ച കരട് വിജ്ഞാപനം ഡീലിമിറ്റേഷൻ കമ്മീഷൻ വെബ്സൈറ്റിൽ ലഭ്യമാണ്. ഇതിന്മേലുള്ള ആക്ഷേപങ്ങളും അഭിപ്രായങ്ങളും ജൂലൈ 26 നകം ഡീലിമിറ്റേഷൻ കമ്മിഷൻ സെക്രട്ടറി മുമ്പാകെയോ ജില്ലാ