35 സ്വര്‍ണ ഐഫോണുകള്‍; ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന ടീമിന് മെസ്സിയുടെ സമ്മാനം

പാരിസ്: ലോകകപ്പും അതിനു പിന്നാലെ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടി ലോകത്തിന്റെ നെറുകയിലാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി.

ഖത്തര്‍ ലോകകപ്പ് വിജയം മെസ്സിയുടെ കരിയറിലെ മാത്രമല്ല ജീവിതത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായിരുന്നു. ഇപ്പോഴിതാ ഖത്തറില്‍ കിരീടമുയര്‍ത്തിയ അര്‍ജന്റീന ടീമിലെ കളിക്കാര്‍ക്കും സപ്പോര്‍ട്ട് സ്റ്റാഫിനും സ്വര്‍ണ ഐഫോണുകള്‍ സമ്മാനമായി നല്‍കാനൊരുങ്ങുകയാണ് മെസ്സി. ഇതിനായി സ്വര്‍ണത്തില്‍ പൊതിഞ്ഞ 35 ഐഫോണുകള്‍ മെസ്സി വാങ്ങിയതായി ദ സണ്‍ റിപ്പോര്‍ട്ട് ചെയ്തു.

24 കാരറ്റ് വരുന്ന 35 ഐഫോണുകള്‍ക്ക് 175,000 പൗണ്ട് (ഏകദേശം 1.73 കോടി രൂപ) ആണ് വില. ഓരോ കളിക്കാരന്റെയും പേരും ജേഴ്‌സി നമ്പറും അര്‍ജന്റീനയുടെ ലോഗോയും പതിപ്പിച്ച പ്രത്യേക ഐഫോണുകളാണിത്. ഇവ ശനിയാഴ്ച പാരിസില്‍ മെസ്സിയുടെ താമസ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

ഐ ഡിസൈന്‍ ഗോള്‍ഡ് എന്ന സ്ഥാപനമാണ് മെസ്സിക്ക് വേണ്ടി സ്വര്‍ണ ഐഫോണുകള്‍ ഡിസൈന്‍ ചെയ്തത്. ”മെസ്സി ഐ ഡിസൈന്‍ ഗോള്‍ഡിന്റെ ഏറ്റവും വിശ്വസ്തരായ ഉപഭോക്താക്കളില്‍ ഒരാളാണ്. ലോകകപ്പ് ഫൈനല്‍ കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്ക് ശേഷം അദ്ദേഹം ഞങ്ങളുമായി ബന്ധപ്പെട്ടു. ഈ ചരിത്ര വിജയം ആഘോഷിക്കാന്‍ എല്ലാ കളിക്കാര്‍ക്കും സ്റ്റാഫിനും എന്തെങ്കിലും ഒരു പ്രത്യേക സമ്മാനം നല്‍കാന്‍ താന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. സാധാരണ ചെയ്യുന്നതു പോലെ വാച്ചുകള്‍ സമ്മാനമായി നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കി. അതിനാല്‍ അവരുടെ പേരുകള്‍ ആലേഖനം ചെയ്ത സ്വര്‍ണ ഐഫോണുകള്‍ നല്‍കാമെന്ന് ഞാന്‍ നിര്‍ദേശിക്കുകയായിരുന്നു. അദ്ദേഹത്തിന് ആ ആശയം ഇഷ്ടമായി.” – ഐ ഡിസൈന്‍ ഗോള്‍ഡ് സിഇഒ ബെന്‍ ലയണ്‍സ് പറഞ്ഞു.

ജയ്‌സ്വാൾ ഈസ് ബാക്ക്!; ഏകദിനത്തിലും ഗില്ലിന്റെ ഓപ്പണിങ് സ്ലോട്ട് തെറിച്ചേക്കും

ദക്ഷിണാഫ്രിക്കക്കെതിരെ ആരംഭിക്കുന്ന ഏകദിന പരമ്പരയില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ലെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ ക്യാച്ചെടുക്കാനുള്ള ശ്രമത്തിനിടെ ഗുരുതരമായി പരിക്കേറ്റ ശ്രേയസ് ആശുപത്രി വിട്ടെങ്കിലും ഉടന്‍ ഏകദിന ടീമില്‍ തിരിച്ചെത്താനിടയില്ല. ശ്രേയസിന്റെ അഭാവത്തില്‍

40 വയസിനുള്ളില്‍ ഇക്കാര്യങ്ങളൊക്കെ നിര്‍ത്തിക്കോ.. ഇല്ലെങ്കില്‍ ജീവന്‍തന്നെ അപകടത്തിലാകും

40 വയസ്സ് ജീവിതത്തില്‍ ചില കാര്യങ്ങളോക്കെ ആരംഭിക്കാനും ചിലതൊക്കെ അവസാനിപ്പിക്കാനുമുള്ള കാലമാണ്. കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും ചിന്തകളും ഒക്കെ മാറിമറിയുന്ന സമയം. എന്നാല്‍ ഇവ മാത്രമല്ല ആരോഗ്യകാര്യത്തിലും അല്‍പ്പം മാറ്റങ്ങളൊക്കെ വരുത്തിയില്ലെങ്കില്‍ സംഗതി പ്രശ്നമാകും. 40

വെറുതെ തള്ളിക്കളയരുതേ; വെറുംവയറ്റില്‍ പേരയ്ക്ക കഴിച്ചാല്‍ ഗുണങ്ങള്‍ ധാരാളമാണ്

ഒരു പേരയ്ക്ക കഴിച്ചുകൊണ്ട് ദിവസം ആരംഭിച്ചാല്‍ എങ്ങനെയിരിക്കും. ഇത് ചെറിയൊരു കാര്യമാണെന്ന് കരുതേണ്ട. ദിവസേനെയുള്ള ഈ ശീലം ശരീരത്തിന് നല്‍കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങളാണ്. പേരയ്ക്കയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. വിറ്റാമിന്‍ സി, നാരുകള്‍,

അരൂര്‍-തുറവൂര്‍ ഉയരപ്പാതയുടെ ഗർഡർ തകർന്നു വീണു;പിക്കപ്പ് വാൻ ഡ്രൈവർക്ക് ദാരുണാന്ത്യം,മൃതദേഹം പുറത്തെടുത്തു.

അരൂരില്‍ മേല്‍പ്പാലത്തിന്റെ ഗര്‍ഡറുകള്‍ തകര്‍ന്നുവീണ് അപകടം. ഗര്‍ഡറിനടിയില്‍ കുടുങ്ങിയ പിക്കപ്പ് വാന്‍ ഡ്രൈവര്‍ മരിച്ചു. ഡ്രൈവര്‍ ഭാഗത്തിന് മുകളിലേക്ക് തകര്‍ന്നുവീണതാണ് അപകടത്തിന്റെ തീവ്രത കൂട്ടിയത്. അരൂര്‍ തുറവൂര്‍ ഉയരപ്പാത നിര്‍മാണം നടക്കുന്ന എരമല്ലൂര്‍ തെക്കുഭാഗത്ത്

സൺസ്‌ക്രീൻ സ്‌കിൻ കാൻസറിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഇക്കാര്യം

ചർമത്തെ സൂര്യപ്രകാശത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി ഭൂരിഭാഗം പേരും ഉപയോഗിക്കുന്ന സൺസ്‌ക്രീനുകൾ അപകടകാരിയാണെന്ന തരത്തിൽ പലതരം പ്രചരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ നടക്കുന്നത്. ചർമത്തെ അൾട്രാ വൈലറ്റ് രശ്മികളിൽ നിന്നും സൺസ്‌ക്രീൻ സംരക്ഷിക്കുമെന്ന് പലതരം പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.

സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ഓപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തും; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അഴിച്ചുപണിക്ക് ബിസിസിഐ

മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഓപ്പണിംഗ് സ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും. ശുഭ്മാന്‍ ഗില്‍ ടി20 ടീമിലേക്ക് തിരിച്ചെത്തിയ ശേഷം സഞ്ജുവിന് ഓപ്പണ്‍ ചെയ്യാന്‍ അവസരം ലഭിച്ചിട്ടില്ല. അതും തകര്‍പ്പന്‍ ഫോമില്‍ നില്‍ക്കെയാണ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.