കൽപ്പറ്റ :പാചകവാതക വില കുത്തനെ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിക്ഷേധിച്ച് എൻസിപി വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ്ണ സംഘടിപ്പിച്ചു.കെ ബി പ്രേമാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.സി എം ശിവരാമൻ, ഷാജി ചെറിയാൻ, വന്ദന ഷാജു, എ പി ഷാബു, എം ശ്രീകുമാർ, എ എച് സൈമൺ, എ കെ രവി, ടോണി ജോൺ, ജോയ് പോൾ, സി എം വത്സല, രാജൻ മൈക്കിൾ ജോസ്, പി കെ അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.

കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു.
തരിയോട് ഗ്രാമപഞ്ചായത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞടുപ്പിന് മുന്നോടിയായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. സമ്മതിദായകർക്ക് പട്ടികയുടെ പകർപ്പ് തരിയോട് ഗ്രാമപഞ്ചായത്ത്, വൈത്തിരി താലൂക്ക് ഓഫീസ്, കാവുമന്ദം വില്ലേജ് ഓഫീസ്, കൽപ്പറ്റ ബ്ലോക്ക് ഓഫീസ് എന്നിവിടങ്ങളിൽ